കല്ലറകള്‍ തുറന്നപ്പോള്‍
ഭാരതത്തിലെ എന്നല്ല ലോകത്തിലെതന്നെ ഏറ്റവും പ്രശസ്തമായ വൈഷ്ണവ ക്ഷേത്രങ്ങളിലൊന്നായ ശ്രീ പദ്മനാഭ ക്ഷേത്രത്തിലെ ആറു നിലവറകളില്‍ അഞ്ചെണ്ണം തുറന്നു പരിശോധിച്ചപ്പോള്‍ കണ്ടെടുത്തത് വിസ്മയാവഹമായ അമുല്യ ശേഖരങ്ങളാണ്.
കണ്ടെത്തിയ വസ്തുക്കളുടെ മൂല്യ നിര്‍ണയം ശാസ്ത്രീയമായി നടന്നാല്‍ മാത്രമേ തുക എത്രയെന്നു പറയാനൊക്കൂ. എങ്കിലും ഇവയ്ക്ക് ഒരു ലക്ഷം കോടി രൂപ മൂല്യം മതിക്കും എന്നാണ് പത്രങ്ങള്‍ പറയുന്നത്.
1991 ലെ ആസ്തി സംബന്ധിച്ച് കോടതികളില്‍ സമര്‍പ്പിക്കപ്പെട്ട കണക്കനുസരിച്ച് (1,60,000 കോടി ) നോക്കിയാല്‍ ഇന്ന് ഈ നിധി ശേഖരത്തിനു ഏതാണ്ട് 8 ലക്ഷം കോടി രൂപയുടെ മൂല്യമുണ്ടാവുമെന്നാണ് കരുതപ്പെടുന്നത്. നിധിയുടെ പൈത്രിക മൂല്യവും അപൂര്‍വതയും കണക്കാക്കതെയാണിത് . ആറാം നിലവറ(ഭരതക്കോന്‍ ) തുറക്കുമ്പോള്‍ ഇത് ഒന്നര ലക്ഷം കോടി ആയേക്കും.നിത്യാദി ആവശ്യങ്ങള്‍ക്ക് തുറക്കാത്ത ശ്രിഭാണ്ടാരം വക നിലവറയിലും തൊട്ടടുത്തുള്ള ഭാരതക്കോണ്‍ നിലവരയിലുമായാണ് നിതിശേഖരത്തില്‍ ഏറിയ പങ്കും സൂക്ഷിച്ചിട്ടുള്ളത്.
കണ്ടെത്തിയ വസ്തുക്കളുടെ മൂല്യ നിര്‍ണയം ശാസ്ത്രീയമായി നടന്നാല്‍ മാത്രമേ തുക എത്രയെന്നു പറയാനൊക്കൂ. എങ്കിലും ഇവയ്ക്ക് ഒരു ലക്ഷം കോടി രൂപ മൂല്യം മതിക്കും എന്നാണ് പത്രങ്ങള്‍ പറയുന്നത്.
1991 ലെ ആസ്തി സംബന്ധിച്ച് കോടതികളില്‍ സമര്‍പ്പിക്കപ്പെട്ട കണക്കനുസരിച്ച് (1,60,000 കോടി ) നോക്കിയാല്‍ ഇന്ന് ഈ നിധി ശേഖരത്തിനു ഏതാണ്ട് 8 ലക്ഷം കോടി രൂപയുടെ മൂല്യമുണ്ടാവുമെന്നാണ് കരുതപ്പെടുന്നത്. നിധിയുടെ പൈത്രിക മൂല്യവും അപൂര്‍വതയും കണക്കാക്കതെയാണിത് . ആറാം നിലവറ(ഭരതക്കോന്‍ ) തുറക്കുമ്പോള്‍ ഇത് ഒന്നര ലക്ഷം കോടി ആയേക്കും.നിത്യാദി ആവശ്യങ്ങള്‍ക്ക് തുറക്കാത്ത ശ്രിഭാണ്ടാരം വക നിലവറയിലും തൊട്ടടുത്തുള്ള ഭാരതക്കോണ്‍ നിലവരയിലുമായാണ് നിതിശേഖരത്തില്‍ ഏറിയ പങ്കും സൂക്ഷിച്ചിട്ടുള്ളത്.
സുപ്രീം കോടതി നിയോഗിച്ച ഏഴംഗ സമിതി ജൂണ്‍ 27 ന്നാണ് പരിശോധന തുടങ്ങിയത്.ജൂലായ് നാലാം തീയതി മുതല്‍ ഏഴു ദിവസങ്ങളിലായാണ് അറകള്‍ തുറന്നു കണക്കെടുപ്പ് തുടങ്ങിയത്.ഇനി തുറക്കാന്‍ ഒരു അറ കൂടിയുണ്ട്.ഇത് തത്കാലം തുറക്കേണ്ടതില്ലെന്നു സുപ്രീം കോടതി ജൂലൈ 8 നു നിര്‍ദേശം നല്‍കി.ശ്രീ പദ്മനാഭന്റെ 136 വര്‍ഷങളായി തുറക്കാതിരുന്ന അറകളുടെ വാതിലുകള്‍ പഴമയുടെ പെരുമയിലെക്കാണ് തുറക്കപ്പെട്ടിട്ടുള്ളത്.
സ്വര്‍ണകിരീടങ്ങള്‍,സ്വര്‍ണ വിഗ്രഹങ്ങള്‍,ശരപ്പൊളി മാലകള്‍,സ്വര്‍ണ ദണ്‍ഡുകള്‍ സ്വര്‍ണ നാണയങ്ങള്‍,സ്വര്‍ണക്കയര്‍,വെള്ളി രാശികള്‍,നവരത്നങ്ങള്‍ സ്വര്‍ണക്കതിര്‍,സ്വര്‍ണ മാല,സ്വര്‍ണക്കട്ടികള്‍,സ്വര്‍ണ അങ്കി,സ്വര്‍ണത്തിന്റെ നാരുകള്‍ തുടങ്ങി എക്കാലത്തും അമൂല്യ വസ്തുക്കളാണ് ഈ അറകളില്‍ നിന്നും കണ്ടെത്തിയിരിക്കുന്നത്.,അനൌദ്യോധികമായി ലഭ്യമായ ചില കണക്കുകള്‍
രണ്ടാം ദിനം:D,F നിലവരകള്‍ തുറന്നപ്പോള്‍ 350 കോടിയുടെ ആസ്തി കണ്ടെത്തുന്നു.മരതകം പതിച്ച 400 സ്വര്‍ണമാലകള്‍ ,ശരപ്പൊളി മാലകള്‍,വജ്രങ്ങള്‍ പതിച്ച ഏഴു ബ്രസ്ലെറ്റുകള്‍,രത്നങ്ങള്‍ പതിച്ച സ്വര്‍ണ കിരീടങ്ങള്‍,സ്വര്‍ണത്തില്‍ പൊതിഞ്ഞ ശംഖുകള്‍,സ്വര്‍ണ വില്ല് തുടങ്ങിയവ.
മൂന്നാം ദിനം:B നിലവറ ഭാഗികമായി തുറന്നപ്പോള്‍ 100 വെളളിക്കുടങ്ങളും വെള്ളിക്കട്ടികളും കണ്ടെത്തി.
നാലാം ദിനം: നൂറ്റാണ്ടുകളായി തുറന്നിട്ടില്ലെന്നു കരുതപ്പെടുന്ന A നിലവറ തുറന്നപ്പോള്‍ കിരീടധാരണത്തിന്നുപയോഗിക്കുന്ന കുലശേഖരപ്പെരുമാള്‍ കിരീടം ,ഒരു ടണ്‍ സ്വര്‍ണക്കതിര്‍നൂറുകണക്കിന് ശരപ്പൊളി മാലകള്‍,ബെല്‍ജിയം വജ്രം വെളളി രാശികള്‍,സ്വര്‍ണ അരപ്പട്ടകള്‍,ഡച്ച് കാശിമാലകള്‍ തുടങ്ങിയവ.
അഞ്ചാം ദിനം: നിധിശേഖരത്തിന്റെ മതിപ്പ് മൂല്യം 50000 കോടി കവിഞ്ഞു. 536 സ്വര്‍ണനാണയം, 16 കിലോ ഈസ്റ്റ്ഇന്ത്യാ കമ്പനി സ്വര്‍ണ്ണനാണയങ്ങള്‍ ,നെപ്പോളിയന്റെ കാലത്തെ 3 കിലോ സ്വര്‍ണ്ണനാണയങ്ങള്‍ ,16 കിലോ തിരുവിതാംകൂര്‍ സ്വര്‍ണ്ണനാണയങ്ങള്‍ അത്യപൂര്‍വമായ ഇന്ദ്രനീലങ്ങള്‍ ,രണ്ടായിരത്തിലേറെ മാണിക്ക്യക്കല്ല് അരപ്പട്ട,ചട്ട,സ്വര്‍ണ്ണഷാള്‍ ആനയുടെ ചെറു പ്രതിമകള്‍ തുടങ്ങിയവ ഇതില്‍പ്പെടും.ആറാം ദിനം: നിധിശേഖരത്തിന്റെ മതിപ്പ് മൂല്യം 90000 കോടി കവിഞ്ഞു
വിഗ്രഹത്തില്‍ ചാര്‍ത്തുന്ന 55 കിലോ ഭാരം വരുന്ന തങ്കത്തില്‍ തീര്‍ത്ത 13 കോടി വിലവരുന്ന തിരുമുഖം.300 കോടി വില മതിക്കുന്ന ,1000 ത്തില്‍ അധികം രത്നങ്ങള്‍ പതിച്ചമഹാവിഷ്ണുവിന്റെ വിഗ്രഹം.5 കിലോ ഭാരം വരുന്ന ശ്രീകൃഷ്ണ വിഗ്രഹം,500 കിലോഗ്രാമോളം തങ്കവും രത്നങ്ങളും .കൈവള അരപ്പട്ട,സ്വര്‍ണക്കയര്‍.
ജൂലൈ :4 (ഏഴാം ദിനം)നിത്യാതി നിലവരയാണ് ഏറ്റവും ഒടുവില്‍ തുറന്നത്.വിശേഷ ദിവസങ്ങളില്‍ ദേവന് ചാര്‍ത്തുന്ന തിരുവഭാരണങ്ങളും പൂജാ സാമഗ്രികകളും സൂക്ഷിക്കുന്നത് ഇവിടെയാണ്.ആയിരക്കണക്കിന്നു കോടി രൂപ വിലമതിക്കുന്ന സാമഗ്രികകളുടെ കണക്കെടുപ്പാണ് അന്ന് പൂര്‍ത്തിയായത്.
നിധിശേഖരത്തിന്റെ ചില താരതമ്യങ്ങള്‍ (Economic Times-July5-2011)
ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തില്‍നിന്നും കണ്ടെത്തിയ സ്വത്ത് ഉപയോഗിച്ച് കേരളത്തിന്റെ ക്ഷീണിച്ച സമ്പദ്ഘടനയെ പുഷ്ടിപ്പെടുത്താം .
കണ്ടെടുത്ത വസ്തുക്കളെല്ലാം പുരാവസ്തു ഗണത്തില്‍പ്പെടുന്നു.
ശ്രീ പദ്മനാഭ ക്ഷേത്രത്തിലെ അറകള്‍ 136 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് തുറന്നത്.രാജ്യത്ത് നിലവിലുള്ള നിയമപ്രകാരം 100 വര്ഷം പഴക്കമുള്ള വസ്തുക്കളെ പുരാവസ്തുവായി കണക്കാക്കാം.
1972 -ലെ ആന്‍റിക്യുട്ടീസ്&ആര്‍ട്ട്ര്‍ ട്രഷേര്സ് നിയമ പ്രകാരം ക്ഷേത്രത്തില്‍ നിന്നും കണ്ടെടുതവയെല്ലാം പുരാവസ്തുക്കളാണെന്നു നിയമജ്ഞര്‍ക്കിടയില്‍ അഭിപ്രായമുണ്ട്.
ശ്രീ പദ്മനാഭ ക്ഷേത്രത്തിലെ അറകള്‍ 136 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് തുറന്നത്.രാജ്യത്ത് നിലവിലുള്ള നിയമപ്രകാരം 100 വര്ഷം പഴക്കമുള്ള വസ്തുക്കളെ പുരാവസ്തുവായി കണക്കാക്കാം.
1972 -ലെ ആന്‍റിക്യുട്ടീസ്&ആര്‍ട്ട്ര്‍ ട്രഷേര്സ് നിയമ പ്രകാരം ക്ഷേത്രത്തില്‍ നിന്നും കണ്ടെടുതവയെല്ലാം പുരാവസ്തുക്കളാണെന്നു നിയമജ്ഞര്‍ക്കിടയില്‍ അഭിപ്രായമുണ്ട്.
Food Securitees Act(Rs.40,000Crores),rural job Guarantee Scheme(Rs.40,000 Crores) എന്നിവ തടസ്സം കൂടാതെ ഈ തുക ഉപയോഗിച്ച് നടപ്പാക്കാം.സാമ്പത്തിക നേട്ടങ്ങള്‍ക്കായി ഉപയോഗിക്കുകയാണെങ്കില്‍ ഈ തുക കൊണ്ട് അടുത്ത രണ്ടര വര്‍ഷത്തേക്കുള്ള കേന്ദ്ര വിദ്യാഭ്യാസ ബജറ്റിനുള്ള തുക കണ്ടെത്താനാകും.ഈ തുക 7 മാസത്തെ സൈനിക ചെലവിനു തുല്യമാണ്.
എത്തിച്ചേര്‍ന്ന മൂല്യം തന്നെ ഡല്‍ഹി,ജാര്‍ക്കണ്ട് ,ഉത്തരാഖണ്ട് എന്നീ സംസ്ഥാനങ്ങളുടെ വാര്‍ഷിക ബജറ്റിനേക്കാള്‍ അധികമാണ് . ഈ തുക റിലയന്‍സ് ഇന്ടസ്ട്രീസിന്റെ മൊത്തം മാര്‍ക്കറ്റ് വിലയുടെ മൂന്നില്‍ ഒന്നാകും.സോഫ്റ്റ്‌വെയര്‍ ഭീമനായ വിപ്രോവിന്റെ കമ്പോള മൂലധനമായ 1.04 ലക്ഷം കോടിയുടെ അടുത്തെത്തും.
കാമാരോണ്‍,മംഗോളിയ ,ഫിജി,ചിലി,കൊസ്ടോറിക്കാ,ഹെയ്ത്തി തുടങ്ങി പല വിദേശ വ്യാപാര രാജ്യങ്ങളുടെയും പ്രഖ്യാപിത സ്വര്‍ണ്ണനിക്ഷേപങ്ങളേക്കാളും അധികമാണ് ക്ഷേത്രത്തില്‍ നിന്നും കണ്ടെടുത്ത സ്വര്‍ണ്ണശേഖരം എന്നാണ് റിപ്പോര്‍ട്ടുകള്‍.
നിധി ശേഖരത്തിന്റെ വിലയും മൂല്യവും എങ്ങനെ നിര്‍ണയിക്കും.ഡോക്ടര്‍ സി.വി.ആനന്ദബോസ് -കലാകൌമുദി-2011-ജൂലൈ 17.
പുരാവസ്തുക്കളുടെ വിലയും മൂല്യവും രണ്ടും രണ്ടാണ്.100 പവന്‍ തൂക്കമുള്ള ഒരു സ്വര്‍ണ്ണക്കട്ടിയുടെ ഏകദേശ കമ്പോള വില 16,24,000 രൂപയാണ്.എന്നാല്‍ ഇതേ തൂക്കത്തില്‍ സ്വര്‍ണം കൊണ്ടുള്ള ഒരു പുരാവസ്തുവിന്റെ വില കമ്പോള വിലയുടെ പത്തിരട്ടിയോ, നൂറിരട്ടിയോ അതിലേറെയോ ആകാം.സാംസ്കാരികവും ചരിത്രപരവും പൈത്രികവുമായ പ്രാധാന്യം എറുന്നതിനനുസരിച്ച് വസ്തുവിന്റെ മൂല്യവും വര്‍ധിക്കും.പുരാവസ്തുക്കളുടെ മൂല്യം നിശ്ചയിക്കാന്‍ നിയതമായ മാനദണ്ടങ്ങള്‍ ഇല്ല തന്നെ.സ്വന്തം മാതാപിതാക്കന്മാര്‍ക്ക് വിലയിടാനാകുമോ!അതിലും പ്രയാസമാണ് പുരാവസ്തുക്കളുടെ വില നിര്‍ണയമെന്നു നാഷണല്‍ മ്യുസിയം കണ്‍സര്‍വേഷന്‍
വിഭാഗം തലവന്‍ ശ്രീ എസ്..പി.സിങ്ങിനെ ഉദ്ധരിച്ച് ആദ്ദേഹം പറയുന്നു.
ചരിത്രം
BC 3042 ല്‍ തന്നെ ഈ ക്ഷേത്രം ഉണ്ടായിരുന്നു എന്ന് കരുതപ്പെടുന്നുണ്ട് !. അങ്ങനെയെങ്കില്‍ ഈ ക്ഷേത്രത്തിന്നു. അയ്യായിരം വര്‍ഷത്തെ പഴക്കമുണ്ടാവും.ഇത് കലിവര്‍ഷം 5112.ദ്വാപര യുഗത്തിന്റെ അവസാനം കലിയുഗത്തിന്റെ ആരംഭത്തിലാണ് മഹാഭാരതയുദ്ധം ആരംഭിക്കുന്നത്.മാത്രമല്ല പാണ്ഡവര്‍ 36 വര്ഷം രാജ്യം ഭരിക്കുകയും ചെയ്തു.കുരുക്ഷേത്ര യുദ്ധത്തിന്നു ശേഷം (3138 BC) 36 കൊല്ലം ശ്രീകൃഷ്ണന്‍ ജീവിച്ചിരുന്നു.പരീക്ഷിത്തിനെ രാജ്യം ഏല്‍പിച്ചതിനുശേഷമാണ് പാണ്ഡവര്‍ വനവാസത്തിനു പോകുന്നത്. 3102 BCയിലാണ് പരിക്ഷിത്ത് രാജാവാകുന്നത്.3042 BCവരെ ആറു ദശാബ്ദത്തോളം രാജ്യം ഭരിച്ചു.മകര രാശിയില്‍ ഏഴു ഗ്രഹങ്ങള്‍ ഒത്താരുമിച്ചപ്പോഴാണ് പരിക്ഷിത്ത് രാജ്യം ഭരിച്ചത്.ഈ പ്രതിഭാസം 2700 വര്‍ഷത്തില്‍ ഒരിക്കലാണ് സംഭവിക്കുന്നത്. 3177 BC യിലും 477 BC യിലും ഇത് നടന്നു.മകര രാശിയില്‍ ഏഴു ഗ്രഹങ്ങളുടെ ഈ സംഗമം ഇനി 2223 AD യിലാണ് നടക്കുക .മാത്രമല്ല ഈ പ്രതിഭാസം ഒരു നൂറ്റാണ്ട് നീണ്ടു നില്കുകയും ചെയ്യും.അഥായത് ഇത് 3177 BC മുതല്‍ 3077 BC വരെ പ്രകടമായിരുന്നു.പരിക്ഷിത്ത് രാജ്യം ഭരിച്ചിരുന്നത് 3102 BC മുതല്‍ 3042 BC വരെ ആയിരുന്നു.അപ്പോള്‍ 3042 BC യില്‍ ഈ ക്ഷേത്രമുണ്ടായിരുന്നു എന്നര്‍ത്ഥം.മതിലകം രേഖകള്‍ പ്രകാരം പദ്മനാഭക്ഷേത്രത്തിലെ മണ്ഡപം ബി,സി.3042-ല്‍ കോതമാര്‍ത്താണ്ടവര്‍മ രാജാവിന്റെ കാലത്ത് പണികഴിപ്പിച്ചതാണത്രേ ഈ ക്ഷേത്രം. ., 5000 വര്ഷം പഴക്കമുണ്ടെന്നു കരുതപ്പെടാവുന്ന ഈ ക്ഷേത്രത്തെക്കുറിച്ച് പദ്മ,വായു, വരാഹ എന്നീ പുരാണങ്ങളിലും ഭാഗവതത്തിലും സംഘകാല കൃതികളിലും കാണാവുന്നതാണ്.പരശുരാമ മുനി നിര്‍മിച്ച ഏഴു വൈഷ്ണവ ക്ഷേത്രങ്ങള്‍ നില്കുന്നരോടിത്താണ് ശ്രീ പദ്മനാഭ ക്ഷേത്രം നിലകൊള്ളുന്നത്. സ്കന്ധപുരാണത്തിലും പദ്മപുരാണത്തിലും ഇത് സംബന്ധിച്ച പരാമര്‍ശങ്ങള്‍ ഉണ്ട്.
ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിന്റെ ആദി ചരിത്ര രേഖകള്‍ ലഭ്യമാവുന്നത് എട്ടാം നൂറ്റാണ്ട് മുതലാണ്.ചേര രാജക്കന്മാരാണ് ഇക്കാലത്ത് തിരുവനന്തപുരം വാണിരുന്നത്.ക്രിസ്തുവിനുശേഷം 5th-8th നൂറ്റാണ്ട് വരെ ജീവിച്ചിരുന്ന തമിള്‍ ആള്‍വാര്‍മാര്‍ (Alwar Mystics)രചിച്ച DivyaPrabhandha 'ദിവ്യപ്രഭന്ധ' ത്തില്‍ ഇത് സമ്പന്തിച്ച സൂചനകള്‍ ലഭ്യമാണ്.എട്ടാം നൂറ്റാണ്ടില്‍ ജീവിച്ച ആള്‍വാര്‍ കവി നമ്മാള്‍വാര്‍ ഈ ക്ഷേത്രത്തെ കുറിച്ച് നാല് ശ്ലോകങ്ങളും ഒരു ഫലശ്രുതിയും രചിച്ചു. പണ്ഡിത മുനിയായ നതാമുനിയാണ് (പത്താം നൂറ്റാണ്ടില്‍ )തമിഴ് തനതു സംസ്കൃതിയുടെ അഭിമാനസ്തംപങ്ങളായ ധന്യമായ ഈ തായിവേരുകള്‍ (Hymns) വീണ്ടെടുക്കുകയും സംരക്ഷിക്കുകയും ചെയ്തത്.വൈഷ്ണവ ഗുരു പരമ്പര നതാമുനിയിലും കൊച്ചുമകന്‍ യമുനയില്‍ നിന്നും തുടങ്ങുന്നു.രാജ്യത്തിന്‍റെ വിവിധ പ്രദേശങ്ങളിലുള്ള അക്കാലത്തെ 108 പുണ്യ ശ്രേഷ്ഠ ക്ഷേത്രങ്ങളിലെ (ദിവ്യദേശങ്ങള്‍)ദിവ്യ പ്രതിഷ്ടകുളുടെ സ്തുതിയാണ് ദിവ്യ പ്രഭന്ധം.
തുടര്‍ വായനക്കായി
വിഷ്ണുവിന്നുള്ള 24 സങ്കല്‍പ്പിതരൂപങ്ങളില്‍ ഒന്നാണ് പദ്മനാഭാന്ടെത്.ശ്രീ പത്മനാഭന്‍ എന്ന പദത്തിന്റെ വാച്യാര്‍ത്ഥം പത്മം നാഭിയില്‍ ഉള്ളവന്‍ എന്നാണ്..ഇന്ത്യയിലെ 108 വൈഷ്ണവ ക്ഷേത്രങ്ങളിലൊന്ന്,ഏഴു മോക്ഷസ്ഥാനങ്ങളിലൊന്ന്,ആറു നാരായനസ്ഥലങ്ങളിലൊന്ന് എന്നീ നിലകളില്‍ അറിയപ്പെടുന്ന ക്ഷേത്രമാണ് ശ്രീ പത്മനാഭക്ഷേത്രം.ഈ മഹാ ക്ഷേത്രത്തിന്റെ ഉത്ഭവത്തെക്കുറിച്ച് ധാരാളം ഐതീഹ്യങ്ങള്‍ ഉണ്ടെങ്കിലും കൃത്യമായ ശാസ്ത്ര രേഖകളില്ല.തത്സ്ഥാനത്ത് നിലനിന്നിരുന്ന ഒരു ജൈനക്ഷേത്രം വൈഷ്ണവര്‍ കയ്യടക്കിയതാണെന്ന് ഒരു വാദ മുഖം നിലവിലുണ്ട്.
ചരിത്ര താളുകളില്‍ (Kerala Kaumudi July 29-2011 Edition)-പേജ് 12
എ.ഡി.825-ല്‍ പ്രതാപത്തിലിരുന്ന ഉദയ മാര്‍ത്താണ്ടവര്‍മ ക്ഷേത്രവിപുലീകരണത്തില്‍ മുന്‍കൈയെടുത്തു എന്നതിനു രേഖയുണ്ട്.ആദ്യത്തെ കുലശേഖര പെരുമാള്‍ ആയി രാമര്‍ തിരുവടി ക്ഷേത്രത്തില്‍ വെച്ച് ഹിരണ്യ ഗര്‍ഭവും തുലാപുരുഷദാനവും നടത്തിയതായും രേഖകളുണ്ട്.പുരാണത്തില്‍ ആണോ ചരിത്രത്തിലാണോ ഈ ക്ഷേത്രം നില്കുന്നതെന്ന് തര്‍ക്കമുണ്ടെങ്കിലും അറുനൂറു വര്‍ഷത്തിലധികം പഴക്കമുള്ള ചരിത്ര രേഖകളില്‍ നിന്നും നമുക്ക് എന്തുകൊണ്ടും ധൈര്യമായി തുടങ്ങാം.
ശ്രീകോവിലും കുളവും എന്നാ സങ്കല്പമാണ് വൈഷ്ണവ ക്ഷേത്രങ്ങല്‍ക്കുള്ളത്.ശ്രി പത്മ നാഭസ്വാമി ക്ഷേത്രം ഒരു വൈഷ്ണവ ക്ഷേത്രമാണെങ്കിലും ശിവക്ഷേത്ര മാതൃകയിലാണ് നിര്‍മിതി. 1459-60 കാലത്താണ് ക്ഷേത്രത്തിന്റെ മേല്‍ക്കൂര പുതുക്കിപ്പണിയാന്‍ ആരംഭിക്കുന്നത് .1461ല്‍ പണി പൂര്‍ത്തിയായി.അന്ന് ശ്രീകോവിലിന്‍റെ മുമ്പില്‍ നിര്‍മിച്ച രണ്ടര അടി കനവും ഇരുപതടി വീതിയും അത്രതന്നെ നീളവും ഉള്ള ഒറ്റക്കല്‍ മണ്ഡപം ഇന്നും ഉപയോഗിക്കുന്നു.1566 ല്‍ക്ഷേത്രത്തിന്റെ കിഴക്ക് ഭാഗത്തായി ഗോപുരം നിര്‍മിക്കുന്നതിന്നായി പണി ആരംഭിച്ചു. AD 1605 October 13(കൊല്ലവര്‍ഷം 781 തുലാം 13ന്)അമ്പലം പണിയാന്‍ തുടങ്ങി.1620 ഫെബ്രുവരിയില്‍ നിര്‍മാണം പൂര്‍ത്തിയായി.1686 -ല്‍ വന്‍ തീ പിടുത്തമുണ്ടായി.പ്രതിഷ്ഠ ഒഴികെ മറ്റെല്ലാം കത്തിച്ചാമ്പലായി.പക്ഷെ ക്ഷേത്ര നിലവറകളൊന്നും നശിച്ചിരുന്നില്ല.1724 ല്‍ മാത്രമാണ് പുനരുദ്ധാരണം ആരംഭിച്ചത്.1728 ല്‍ തീപ്പിടുത്തത്തിന്നു പ്രായശ്ചിത്തമായി ധാരാളം പൂജാതി കര്‍മ്മ ങ്ങള്‍ നടത്തുകയുണ്ടായി.
ആധുനിക ചരിത്രം
വേണാട്ടില്‍ മാര്‍ത്താണ്ഡവര്‍മ്മ അധികാരം ഏല്‍ക്കുന്നതിന് ഏകദേശം ആറ് പതിറ്റാണ്ടുകള്‍ക്കു മുമ്പ് നിലനിന്ന ആഭ്യന്തരകലഹം ഇവിടെ കച്ചവടത്തിനെത്തിയ യൂറോപ്പ്യന്‍ ശക്തികള്‍ക്കു പോലും പ്രശ്നങ്ങള്‍ സൃഷ്ടിച്ചിരുന്നു. അവരുടെ കച്ചവടകേന്ദ്രങ്ങള്‍ ആക്രമണത്തിന് വിധേയമായിട്ടുണ്ട്. 'പിള്ള'മാരും 'യോഗ'ക്കാരും ഒരു ഭാഗത്തും രാജാവ് എതിര്‍ഭാഗത്തുമായിട്ടായിരുന്നു കലഹം. ശ്രീപത്മനാഭസ്വാമി ക്ഷേത്രഭരണവും അതിന്റെ വസ്തുക്കളില്‍ നിന്നും ആദായം എടുക്കലും സംബന്ധിച്ച തര്‍ക്കമാണ് കലഹത്തിന് കാരണം. ക്ഷേത്രഭരണം ഏഴു പോറ്റിമാരും,ഒരു നായര്‍ പ്രമാണിയും വല്ലപ്പോഴും യോഗത്തില്‍ പങ്കെടുക്കാനെത്താറുള്ള രാജാവും അടങ്ങിയ "എട്ടരയോഗം' എന്ന ഭരണസമിതിയ്ക്കായിരുന്നു (ഇതേപ്പറ്റി ചരിത്രകാരന്മാര്‍ക്കിടയില്‍ ഭിന്നാഭിപ്രായം ഉണ്ട്.).
വേണാട്ടില്‍ മാര്‍ത്താണ്ഡവര്‍മ്മ അധികാരം ഏല്‍ക്കുന്നതിന് ഏകദേശം ആറ് പതിറ്റാണ്ടുകള്‍ക്കു മുമ്പ് നിലനിന്ന ആഭ്യന്തരകലഹം ഇവിടെ കച്ചവടത്തിനെത്തിയ യൂറോപ്പ്യന്‍ ശക്തികള്‍ക്കു പോലും പ്രശ്നങ്ങള്‍ സൃഷ്ടിച്ചിരുന്നു. അവരുടെ കച്ചവടകേന്ദ്രങ്ങള്‍ ആക്രമണത്തിന് വിധേയമായിട്ടുണ്ട്. 'പിള്ള'മാരും 'യോഗ'ക്കാരും ഒരു ഭാഗത്തും രാജാവ് എതിര്‍ഭാഗത്തുമായിട്ടായിരുന്നു കലഹം. ശ്രീപത്മനാഭസ്വാമി ക്ഷേത്രഭരണവും അതിന്റെ വസ്തുക്കളില്‍ നിന്നും ആദായം എടുക്കലും സംബന്ധിച്ച തര്‍ക്കമാണ് കലഹത്തിന് കാരണം. ക്ഷേത്രഭരണം ഏഴു പോറ്റിമാരും,ഒരു നായര്‍ പ്രമാണിയും വല്ലപ്പോഴും യോഗത്തില്‍ പങ്കെടുക്കാനെത്താറുള്ള രാജാവും അടങ്ങിയ "എട്ടരയോഗം' എന്ന ഭരണസമിതിയ്ക്കായിരുന്നു (ഇതേപ്പറ്റി ചരിത്രകാരന്മാര്‍ക്കിടയില്‍ ഭിന്നാഭിപ്രായം ഉണ്ട്.).
യോഗത്തിന്റെ തീരുമാനങ്ങള്‍ ധിക്കരിക്കാനോ, ക്ഷേത്രകാര്യത്തില്‍ ഇടപെടാനോ രാജാവിന് അധികാരം ഉണ്ടായിരുന്നില്ല. ക്ഷേത്രവസ്തുവകകള്‍ എട്ടായി ഭാഗിച്ച് അതിന്റെ മേല്‍നോട്ടം വഹിക്കാനും കരംപിരിയ്ക്കാനും അധികാരം നല്കിയിരുന്നത് എട്ട് മാടമ്പിമാര്‍ക്കായിരുന്നു(നായര്‍ പ്രമാണിമാര്‍). ഇവരാണ് "എട്ടുവീട്ടില്‍ പിള്ളമാര്‍'. കുളത്തൂര്‍, കഴക്കൂട്ടം, ചെമ്പഴന്തി, കുടമണ്‍ , പള്ളിച്ചല്‍ , വെങ്ങാനൂര്‍ , രാമനാമഠം, മാര്‍ത്താണ്ഡമഠം എന്നീ കുടുംബങ്ങളിലെ പിള്ളമാരായിരുന്നു അവര്‍.എന്നാല്‍ ഇവരുടെ പേരിനെപ്പറ്റിയും ചരിത്രകാരന്മാര്‍ക്ക് ഭിന്നാഭിപ്രായമാണ്. യോഗക്കാരുടേയും പിള്ളമാരുടേയും കൂട്ടുകെട്ട് രാജാധിപത്യത്തിന് ഭീഷണിയായി വന്നതോടെ രാജാവ് ക്ഷേത്രകാര്യങ്ങളില്‍ ഇടപെടാന്‍ തുടങ്ങി. ഇതാണ് പിന്നീട് ആഭ്യന്തരകലഹമായി മാറിയത്. അതേസമയം യോഗക്കാരുടേയും പിള്ളമാരുടേയും "ജനാധിപത്യ' ഭരണത്തെ പിടിച്ചെടുക്കാനും അധികാരം തന്നില്‍ കേന്ദ്രീകരിക്കാനും രാജാവ് ശ്രമിച്ചതിന്റെ ഫലമായിട്ടാണ് ആഭ്യന്തരകലഹം ഉണ്ടായതെന്ന വാദവും ഉണ്ട്. പ്രശ്നം രൂക്ഷമായതോടെ പല പ്രാവശ്യവും ശ്രീപത്മനാഭസ്വാമി ക്ഷേത്രം അടച്ചിട്ടതായി രേഖ ഉണ്ട്. 1729ല്‍ അധികാരത്തിലെത്തിയ അനിഴം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മയുടെ ആദ്യത്തെ പ്രധാന നടപടികളിലൊന്ന് യോഗക്കാരേയും പിള്ളമാരേയും അടിച്ചമര്‍ത്തല്‍ ആയിരുന്നു. നിഷ്ഠൂരമായ നടപടികളാണ് ഇതിനദ്ദേഹം സ്വീകരിച്ചത്.എട്ടുവീട്ടില്‍ പിള്ളമാരെ കൊന്നൊടുക്കി അവരുടെ സ്വത്തുക്കള്‍ കണ്ടുകെട്ടുകയും അവരുടെ കുടുംബം സ്ഥിതിചെയ്യുന്നിടത്തു കുളം തോണ്ടുകയും അവരുടെ സ്ത്രീകളെ പിടികൂടി മുക്കുവര്‍ക്ക് നല്‍കുകയും ചെയ്തു.
തിരുവനന്തപുരത്തിന്‍റെ ശില്‍പി എന്നറിയപ്പെടുന്ന അനിഴം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മ മഹാരാജാവ്(1729-1758) ആണ് ശ്രിപത്മനാഭസ്വാമി ക്ഷേത്രം ഇന്നത്തെ രീതിയില്‍ പുതുക്കിപ്പണിതത്. ക്ഷേത്രത്തിന്‍റെ പുനരുദ്ധാരണജോലി 1731 ല്‍ പൂര്‍ത്തിയാക്കി. പഴയ ഇലപ്പ് മരത്തിലുള്ള വിഗ്രഹത്തിന്നു പകരം നേപ്പാളിലെ ഗണധകീ നദിയുടെ അടിത്തട്ടില്‍ നിന്നും ശേഖരിച്ച് ആനപ്പുറത്ത് കൊണ്ടുവന്ന 12000 സാളഗ്രാം ശിലകള്‍ കടുശര്‍ക്കരയോഗപ്രകാരം ശില്പി ബാലാരണ്ണിയകോണിദേവനെ കൊണ്ട് 18 അടി നീളമുള്ള ശ്രീ പത്മനാഭവിഗ്രഹം നിര്‍മ്മിച്ച് ശ്രീകോവിലില്‍ പ്രതിഷ്ഠിച്ചു. മൂന്നു വാതിലുകളില്‍ക്കൂടി മാത്രം ദര്‍ശന സാധ്യമാവുന്ന ഈ വിഗ്രഹം ഭക്തജനങ്ങള്‍ക്ക് എന്നും അത്ഭുതമായി വര്‍ത്തിക്കുന്നു. തിരുമലയില്‍ നിന്നും വെട്ടിക്കൊണ്ടുവന്ന കൂറ്റന്‍ പാറയിലാണ് ഒറ്റക്കല്‍ മണ്ഡപം തീര്‍ത്തത്.
സാളഗ്രാം:
ഗണധകീ നദിയില്‍ കറുത്ത നിറത്തില്‍ വൃത്താകൃതിയില്‍ കാണപ്പെടുന്ന ശിലകള്‍ ആണിവ.വിഷ്ണുവിന്നു ശാലിഗ്രാമന്‍ എന്ന പേരും ഇവിടെയുണ്ട്.കൂടുതല്‍ വായനക്കായി കാണുക.1)http://www.shaligram.co.in/shaligram.ഫ്പ്
2)http://www.rudrakshanepal.com/page-43-Astrology_and_ശലിഗ്രം
3)http://en.wikipedia.org/wiki/Saligram-
2)http://www.rudrakshanepal.com/page-43-Astrology_and_ശലിഗ്രം
3)http://en.wikipedia.org/wiki/Saligram-
ഒറ്റക്കല്‍ മണ്ടപം പണിതു.കരിങ്കല്ലില്‍ നിര്‍മിച്ച ശില്പ ഭംഗിയുള്ള ഇടനാഴിയിലെ (ശ്രിവേലിപ്പുര) കല്‍തൂണുകളും സ്വര്‍ണ്ണക്കൊടിമരവും പണിതത് ഇക്കാലത്താണ്. കിഴക്കേ ഗോപുരത്തിന്റെ അഞ്ചാമത്തെ നില പണിതുയര്‍ത്തി.ആചാരങ്ങളും ചടങ്ങുകളും പുനക്രമീകരിച്ചു. ഭദ്രദീപം,മുറജപം തുടങ്ങിയ ചടങ്ങുകള്‍ക്ക് ഇക്കാലത്ത് തുടക്കമിട്ടു.നാല് തരാം ജപങ്ങള്‍ ആണ് മുറജപത്തിന്നുണ്ടായിരുന്നത്. മുറജപം അഥവാ ഒരു നിശ്ചിത ചക്രിക പരിവൃത്തിയില്‍ നടത്തുന്ന വേദം ചൊല്ലല്‍,മന്ത്രജപം -ഇവ രണ്ടും പ്രഭാതത്തില്‍.-സഹസ്രനാമജപം അഥവാ വിഷ്ണുവിന്റെ ആയിരം നാമങ്ങളുടെ ആവര്‍ത്തനം-ഇത് മധ്യാന്ഹത്തില്‍ ജലജപം അഥവാ സന്ധ്യാ നേരത്ത് പത്മതീര്‍ത്തത്തിലെ ജലത്തില്‍ നിന്നുകൊണ്ട് നടത്തുന്ന മന്ത്രോച്ചാരണം .പന്ത്രണ്ടു ഭദ്രദീപങ്ങള്‍ക്ക് ശേഷം ഒരു മുറജപം നടക്കും.ഓരോ ഭദ്രദീപവും ആര് ആറു മാസത്തിലൊരിക്കലാണ് .വൃത്തം പൂര്‍ത്തിയാക്കാന്‍ ആറു വര്‍ഷമെടുക്കും.ഏറ്റവുമൊടുവില്‍ നടന്ന മുറജപം 1995/96 ല്‍ ആയിരുന്നു.ക്ഷേത്ര നിര്‍മ്മിതിയുടെ കൂടുതല്‍ വിവരങ്ങള്‍ സംബന്ധിച്ചു ശ്രീ മലയിന്‍കീഴ് ഗോപാലകൃഷ്ണന്‍ (മാതൃഭൂമി ദിനപ്പത്രം ജൂലൈ 11-2011)എഴുതുന്നത് ശ്രദ്ധിക്കുക കൊടിമരത്തിനു തേക്ക് മരം കൊണ്ടുവന്നത് ഇപ്പോള്‍ തമിള്‍ നാട്ടിലെ കക്കച്ചാല്‍ മലയില്‍ നിന്നാണ്. കരിങ്കല്ല് കൊണ്ട് ക്ഷേത്രത്തിലെ ശീവേലിപ്പുര നിര്‍മിക്കാന്‍ 400൦ കല്പണിക്കാരും 6000 കൂലിക്കാരും 100 ആനകളും ഉണ്ടായിരുന്നു. ക്ഷേത്രതിന്നു ചുറ്റം കോട്ടമതില്‍ കെട്ടിയത് ഇക്കാലത്താണ്..
1750 ജനുവരിയിലാണ് (ചില രേഖകളില്‍ 1749)പ്രസിദ്ധമായ തൃപ്പടി ദാനം എന്ന ചടങ്ങ് നടക്കുന്നത്.
മഹാരാജാവ് ശ്രീ പദ്മനാഭ ക്ഷേത്രത്തിലെ ഒറ്റക്കല്‍ മണ്ഡപത്തില്‍ അധികാരചിന്ഹമായ ഉടവാള്‍ സമര്‍പ്പിച്ച ശേഷം തിരുവിതാംകൂര്‍ രാജ്യം ശ്രീ പദ്മനാഭന്നു സമര്‍പ്പിക്കുന്നതായും അദ്ധേഹത്തിന്റെ ട്രസ്ടീ അല്ലെങ്കില്‍ പ്രതിനിധി എന്ന നിലയില്‍ താനും തന്നുടെ അനന്തര രാജാക്കന്മാരും ' ശ്രീ പദ്മനാഭദാസന്മാ'രായിരിക്കുമെന്നും പ്രഖ്യാപിച്ചു .ഇതോടെ തിരുവിതാങ്കൂര്‍ ശ്രീ പദ്മനാഭന്റെയും രാജാവ് അദ്ധേഹത്തിന്റെ പ്രതിനിധിയുമായി.പിന്നീട് അവസാനത്തെ രാജാവായ ശ്രീ ചിത്തിരതിരുനാള്‍ ബാലരാമവര്‍മ മഹാരാജാവ് വരെ ഭരണം നടത്തിയത് ശ്രീ പത്മനാഭനെ മുന്‍ നിര്‍ത്തിയാണ്.
ത്രിപ്പടിദാനത്തിന്നും വളരെ മുമ്പ് തന്നെ രാജകുടുംബത്തിന്റെ പത്മനാഭദാസ്യം നിലനിന്നിരുന്നതായി രേഖകളുണ്ട്.പതിനാറാം ശതകത്തിലെ രേഖകളിലും രാജകീയ ദാസ്യത്തെക്കുറിച്ച് പറയുന്നുണ്ട്.
ഭഗവാന്റെ കാല്‍പ്പാദത്തില്‍ കാണിക്കയായി വെച്ച ഓരോന്നിനും പറയാന്‍ ഏറെ കഥകള്‍ ഉണ്ടാകും.പടയോട്ടത്തിന്റെ ,അടിച്ചമര്‍ത്തലുകളുടെ,പിടിച്ചടക്കലുകളുടെ കണ്ണീരിന്‍റെ,വേദനകളുടെ,വിരഹത്തിന്റെ ,പ്രജാക്ഷേമ തല്പരതയുടെ .അങ്ങനെ എത്രയോ കഥകള്‍.
ചരിത്രവും കഥകളും ഇഴചേര്‍ന്ന ഒരു മഹാകാലത്തിന്റെ ചിമിഴുകള്‍ തുറക്കുകയാണ്.
ക്ഷേത്രത്തില്‍ 14 ാം നൂറ്റാണ്ട് മുതല്‍ വന്‍ സ്വര്‍ണ്ണാഭരണങ്ങള്‍ ഉണ്ടായിരുന്നതായി രേഖകളില്‍ നിന്നും വ്യക്തമത്രേ! .കാലാകാലങ്ങളില്‍ പിഴയായും സംഭാവനയായും ധാരാളം ആഭരണങ്ങളും ആനകളും വസ്തുവകകളും ക്ഷേത്രത്തിനു കിട്ടിയിട്ടുണ്ട്.ഇതുകൂടാതെ മാര്‍ത്താണ്ഡവര്‍മ്മ കൊച്ചിയുടെ അതിര്‍ത്തി വരെയുള്ള രാജ്യങ്ങള്‍ കീഴടക്കിയപ്പോള്‍ അവിടുത്തെ സ്വത്തുക്കള്‍ അദ്ദേഹം ശ്രീ പദ്മനഭനാണ് സമര്‍പ്പിച്ചത്. കച്ചവടത്തിനുള്ള കരാര്‍ ഉണ്ടാക്കുക വഴി വിദേശികള്‍ സംഭാവന ചെയ്ത സ്വര്‍ണാഭരണങ്ങള്‍ അദ്ദേഹം ശ്രീ പത്മനാഭനു സമര്‍പ്പിച്ചിരിക്കാം..
വര്‍ഷങ്ങളായി സൂക്ഷിച്ചിരുന്ന സ്വര്‍ണ്ണവും, വെള്ളിയും,രത്നവും സംബന്തിച്ച രേഖകള്‍ രാജാക്കന്മാര്‍ ഭദ്രമായി സൂക്ഷിച്ചിരുന്നു.രാജഭരണകാലത്ത് ഓരോ വര്‍ഷവും കര്‍ക്കടക മാസത്തില്‍ ആ വര്‍ഷത്തില്‍ വന്ന സ്വര്‍ണവും വെള്ളിയും ഉരുക്കി ആഭരണങ്ങളോ ഉപകരണങ്ങളോ ആക്കി ക്ഷേത്ര ഭണ്ടാരങ്ങളായി കരുതുന്ന നിലവറകളിലേക്ക് മാറ്റി സൂക്ഷിക്കും.ഓരോ വര്‍ഷവും ഇങ്ങനെ മാറ്റുന്ന ആസ്തികളുടെ വിവരങ്ങള്‍ ഭദ്രമായി സൂക്ഷിക്കും.മാണിക്ക്യം ,മതകം,വജ്രങ്ങള്‍ എന്നിവകളുടെ എണ്ണം,കാരറ്റ്, സ്വര്‍ണ്ണക്കതിര്‍, രത്നങ്ങള്‍ പതിച്ച വിഗ്രഹങ്ങള്‍, സ്വര്‍ണ ഉരുളികള്‍,നാണയങ്ങള്‍,സ്വര്‍ണ്ണവില്ല്, നിലവിളക്കുകള്‍ എന്നിവകളുടെ എണ്ണവും തൂക്കവും എല്ലാം ഇങ്ങനെ സൂക്ഷിച്ചിരുന്നു,മതിലകം രേഖകള്‍ എന്ന് പ്രശസ്തമായ താളിയോല ഗ്രന്ഥങ്ങളില്‍(ക്ഷേത്രകാര്യചുരണകള്‍) ആസ്തികള്‍ സമ്പന്തിച്ച രേഖകള്‍ ലഭ്യമാണ്. മതിലകം രേഖകള്‍(Excerpts from the Hindu) ഇവിടെ വായിക്കുക.
ഈ നിലവറകളില്‍ കണ്ട ഓരോ തരി പൊന്നിനും ക്ഷേത്രത്തില്‍ ഉപയോഗിക്കുന്ന ഓരോ തുടം എണ്ണക്കും കൃത്യമായ കണക്കുണ്ട്. ഏതാണ്ട് മുപ്പത്തഞ്ചു ലക്ഷം ഓലക്കരണങ്ങള്‍ ഇവിടെയുണ്ട്.മഹാരാജാക്കന്മാര്‍ ഇവിടെനിന്നും ഒന്നുമെടുത്തില്ല.പൂജകഴിഞ്ഞു ക്ഷേത്രത്തില്‍ നിന്നും പുറത്തുപോകുമ്പോള്‍ കാല്‍പ്പാദത്തില്‍ പറ്റിയ പോടീ പോലും തിരികെയിട്ടാണ് അവര്‍ മടങ്ങിയത്.നിലവറയിലെ കുന്നുകൂടിയ രത്നങ്ങള്‍ ഒന്നും അവരെ വ്യാമോഹിപ്പിച്ചില്ല.എന്തെങ്കിലും കാരണത്താല്‍ പൂജമുടങ്ങിയാല്‍ അവര്‍ പിഴ ഒടുക്കുമായിരുന്നു.ഏതു സാധാരണ പ്രജയേയും പോലെ അവര്‍ ശ്രീപത്മനാഭനെ പ്രദക്ഷിണം വെച്ചു.
ഡോ: എം.ജി.ശശിഭുഷന്‍ എഴുതുന്നു."
2007 ല്‍ ക്ഷേത്ര ചരിത്രം,ഡോ.ആര്‍.പി.രാജയുടെ സഹായത്തോടെ തയ്യാറാക്കാനും ഹൈക്കോടതിയില്‍ സമര്‍പ്പിക്കാനും അവസരം ലഭിച്ചു.ഈ സമ്പന്നതയുടെ മുഖ്യ കാരണം പത്മ നാഭദാസന്മാരും പദ്മനാഭസേവിനിമാരും സമര്‍പ്പിച്ച കാണിക്കകളാണ്.
ദേശങ്ങിനാട് ,ഇളയിടത്തു സ്വരൂപം,ഓടനാട് തുടങ്ങിയ താവഴികളില്‍ പെട്ടവരെ കീഴടക്കിയതിന്റെ കൃതജ്ഞതയും ഇതില്‍ പെടും.തിരുവനന്തപുരത്തെത്തിയിരുന്ന ഇതരദേശങ്ങളിലെ രാജാക്കന്മാരുടെയും നാട്ടിലെ പ്രഭുക്കന്മാരുടെയും സമര്‍പ്പണങ്ങള്‍ അഞ്ചു ശടമാനനമെങ്ങിലും വരും.തിരുനെല്‍വേലി,കന്യാകുമാരി,തിരുവനന്തപുരം,കൊല്ലം ജില്ലകളിലായി വ്യാപിച്ചു കിടക്കുന്ന ശ്രീ പണ്ടാരം ഭൂമിയില്‍ നിന്നുള്ള വരുമാനവും മുളക് മടിശ്ശീലയില്‍ നിന്നുള്ള വരുമാനവും മുപ്പതു ശതമാനം വരും.തര്‍ക്കങ്ങളുടെ പ്രായശ്ചിത്തപ്പിഴകള്‍ വേറൊരു അഞ്ചു ശതമാനം കണ്ടേക്കും.മരുമക്കത്തായ വ്യവസ്ഥിതിയില്‍ ചെല്ലംവക(രാജാവിന്റെ സ്വത്ത്) അമ്മച്ചിമാര്‍ക്കും മക്കള്‍ക്കും ചോര്ന്നുപോകാതിരിക്കാനും കാരണമായി.വിദേശിക ആക്രമണത്തിന്നു വിധേയമാകാത്തതായിരുന്നു മറ്റൊന്ന്.
പത്മനാഭക്ഷേത്രവുമായി ബന്ധപ്പെട്ട ഏതൊരു ചെറിയ കാര്യം പോലും രേഖപ്പെടുത്തിയിട്ടുള്ള ആധികാരിക ചരിത്രമാണ് മതിലകം രേഖകള്‍.അമ്പലത്തിനു തീപിടിച്ചാലോ,അമ്പലത്തിലെ ഗാര്‍ഡ് (കുറുപ്പന്മാര്‍) ആരോടെങ്കിലും അപമാര്യാതയായി പെരുമാറിയാലോ ,അവിടുത്തെ അടിച്ചുതളിക്കാരോട് (അച്ചിമാര്‍) ആരെങ്കിലും മോശമായി പെരുമാറിയാലോ ഒക്കെ ചെയ്യേണ്ടതും ചെയ്തതുമായ കാര്യങ്ങള്‍ വരെ മതിലകം രേഖകളിലുണ്ട്. എന്നാല്‍ ക്ഷേത്രസ്വത്ത് പൊതു ജനങ്ങള്‍ക്ക് അവകാശപ്പെട്ടതാണെന്ന ശ്രീ പിണായി വിജയന്റെ പ്രസ്താവന സാധൂകരിക്കുന്ന രീതിയിലുള്ള ഒരു വരി പോലും മതിലകം രേഖകളില്‍ ഒരിടത്തും ഇല്ല എന്നുള്ളതാണ് സത്യം.
തിരുവനന്തപുരം,കൊല്ലം,കന്യാകുമാരി,തിരുനെല്‍വേലി ജില്ലകളിലായി 33000 ഏക്കര്‍ ഭുമി ഒരു കാലത്ത് ക്ഷേത്രത്തിന്നുണ്ടായിരുന്നു.ശ്രീ പദ്മനാഭസ്വാമി ക്ഷേത്രത്തിന്‍റെ ഭരണച്ചുമതല തൃപ്പാപ്പൂര്‍സ്വരൂപതിന്നായിരുന്നു.ചാതുര്‍മാസം എന്ന് പറയുന്ന കര്‍ക്കടകം,ചിങ്ങം,കന്നി,തുലാം എന്നീ മാസങ്ങളില്‍ കൊല്ലം രാജാവ് ക്ഷേത്രത്തില്‍ തൊഴാന്‍ എത്തിയിരുന്നു.
വേണാട് പിന്നെ ദേശിംഗനാട്,പേരകം,തൃപ്പാപ്പൂര്‍,ഇളയിടത്ത് സ്വരൂപം എന്നിങ്ങനെ പല ശാഖകളായി പിരിഞ്ഞു.താഴ്വഴികള്‍ പലതായി പിരിഞ്ഞു എങ്കിലും ഇവര്‍ തമ്മിലുള്ള പിണക്കങ്ങളും പ്രശ്നങ്ങളുമൊക്കെ തീര്‍ന്നിരുന്നത് ശ്രീ പദ്മനാഭന്റെ മുമ്പില്‍ വെച്ചായിരുന്നു.ശ്രീപത്മനാഭന് കാണിക്ക വെക്കുന്നകാര്യത്തില്‍ ഇവര്‍ തമ്മില്‍ വാശിയായിരുന്നു.ശ്രീ പത്മനാഭന് ആദായം ഉണ്ടാകാനുള്ള പ്രധാന കാരണം വേണാട് താഴ്വഴികള്‍ തമ്മിലുള്ള മത്സരമായിരുന്നു.
താമ്രവര്‍ണി നടിക്ക് പടിഞ്ഞാറ് ക്ഷേത്രത്തിന്നു ധാരാളം ഭുമി ഉണ്ടായിരുന്നു.അവ തമിഴ്നാട് സര്‍ക്കാര്‍ ഏറ്റെടുത്തതിന്റെ ആന്യുട്ടി വകയായി വര്‍ഷാവര്‍ഷം വലിയൊരു തുക ലഭിക്കുമായിരുന്നു.അതുകൊണ്ട് ശമ്പളവും മറ്റും കൊടുത്തു തീര്‍ക്കാം കാണിക്ക മിച്ചം.രാജാവിന്റെ ജന്മദിനം ,ഉല്‍സവം,ചാതുര്‍മാസം എന്നീ വിശേഷങ്ങളിലോക്കെ ക്ഷേത്രത്തിന്നു കാണിക്ക നല്‍കണം.ഏറ്റവും ചുരുങ്ങിയ കാണിക്ക ഒരു പവനും ഒരു ശരപ്പോളി മാലയെങ്കിലും ആയിരുന്നു.ചുരുക്കത്തില്‍ നിലവറയില്‍ കണ്ട ശേഖരത്തിന്റെ 90% രാജാവോ രാജകുടുംബങ്ങളോ ശ്രീ പദ്മനാഭാന്നു കാണിക്കയായി നല്കിയവയാണ് എന്ന് കാണാം.
അതേ സമയം പറയപ്പെടുന്നത് പോലെ ശത്രു രാജ്യങ്ങളെ വെട്ടിപ്പിടിച്ച ചോരക്കറ പുരണ്ട സമ്പാദ്യമേതും നിലവരയിലെത്തിയതായി രേഖയിലില്ല.കായംകുളത്തെയും കൊല്ലത്തെയും ട്രഷറികള്‍ കൊള്ളയടിച്ച് കാണും.പക്ഷെ അവയൊക്കെ പട്ടാളക്കാര്‍ക്ക് മാസശമ്പളം കൊടുക്കാനാണ് ഉപയോഗിച്ചത്.
അക്കാലത്തെ ജനങ്ങളില്‍ കാണിക്ക നല്‍കാന്‍ കഴിവുള്ളവര്‍ തുലോം കുറവായിരിക്കുമല്ലോ.(ശ്രീ മൂലം തിരുനാളിന്റെ കാലത്ത് നടന്ന കാനേഷുമാരിപ്രകാരം 24 ലക്ഷം ജനസംഖ്യയില്‍ 6 ലക്ഷം പേര്‍ക്കാണ് ആരാധനാവകാശം ഉണ്ടായിരുന്നത്.)എന്നുമാത്രമല്ല കാണിക്കനല്കിയവരുടെ പെര്വുവിവരം മതിലകം രേഖകളില്‍ ഉണ്ടുതാനും.ടിപ്പുവിന്‍റെ ആക്രമണം തടയുന്നതിന്നായി 1788 -ല്‍ നെടുങ്കോട്ട കേട്ടുന്നതിന്നായി കോണ്‍ട്രാക്റ്റ് ലഭിച്ചിരുന്ന ഒരു മാത്യു തരകന്‍,അറബിക്കുതിരകളെ സ പ്ലി ചെയ്തിരുന്ന ഒരു മുസ്ലിം എന്നിവരെപ്പറ്റി പരാമര്‍ശമുണ്ട്.അതുപോലെ സാമൂതിരി രാജാവ് ,കൊച്ചിയിലെ ഇളമുറ തമ്പുരാന്‍ എന്നിവരും ഇവിടെ വരുമ്പോള്‍ ക്ഷേത്രത്തില്‍ പോയി കാണിക്ക നല്‍കുമായിരുന്നു.
ലക്ഷക്കണക്കിന് രേഖകളില്‍ നിന്ന് വളരെക്കുറച്ചു രേഖകള്‍ മാത്രമാണ് "പ്രധാനപ്പെട്ട മതിലകം റിക്കാര്‍ഡുകള്‍ " എന്ന പേരില്‍ 1941- ല്‍ മഹാകവി ഉള്ളൂര്‍ പ്രസിദ്ധപ്പെടുത്തിയത്.ഇവയില്‍ പെട്ടതും പെടാത്തതുമായ ഇനിയം ചില രേഖകള്‍ ദി ട്രാവന്‍കൂര്‍ സ്റ്റേറ്റ് മാനുവലിലും (1940) പ്രസിദ്ധപ്പെടുത്തി.AD 1374 നു മുമ്പുള്ള രേഖകളെല്ലാംതീപ്പിടുത്തത്തെ തുടര്‍ന്നു നഷ്ടപ്പെട്ടു പോയി.
തിരുവന്തപുരം സബ്ബ് കോടതിയില്‍ തുടങ്ങിയ വ്യവഹാരം സുപ്രീം കോടതിവരെ എത്തിനില്‍ക്കുന്നു.
2007- ല്‍ ക്ഷേത്ര നിലവറകള്‍ തുറന്നു ചിത്രങ്ങള്‍ എടുത്തു ആല്‍ബം തയ്യാറാക്കാന്‍ ക്ഷേത്രാധികൃതര്‍ തീരുമാനിക്കുന്നത് മുതല്‍ക്കാണ് കേസുകള്‍ ആരംഭിക്കുന്നത്. 2007-ഓഗസ്റ്റ് 3 നു ഉച്ചക്ക് രണ്ടിന് നിലവറകള്‍ തുറക്കുമെന്ന് അന്നത്തെ എക്സിക്യൂടിവ് ഓഫീസര്‍ സര്‍ക്കുലര്‍ നല്‍കി. എന്നാല്‍ ചില ഭക്തരുടെ ഭാഗത്ത് നിന്ന് എതിര്‍പ്പുണ്ടായതിനാല്‍ ഇത് മാറ്റിവെച്ചു.സപ്തംബറില്‍ വിശ്വംഭരന്‍,പദ്മനാഭന്‍ എന്നീ ഭക്തര്‍ തിരുവനന്തപുരം സബ്ബ് കോടതിയില്‍ നിന്നും നിലവറകള്‍ തുറക്കുന്നതിനു സ്ടെ വാങ്ങി. അതിനുശേഷം ഡിസംബറില്‍ പ്രിന്‍സിപല്‍ സുബ്ബ് ജഡ്ജില്‍ നിന്നുണ്ടായ വിധി അധിക്രിതര്‍ക്കെതിരയിരുന്നു. അപ്പീല്‍ ഇപ്പോഴും ജില്ല കോടതിയുടെ പരിഗണനയിലാണ്.
അഡ്വക്കെറ്റ് ടി.പി.സുന്ദരരാജന്‍
അറുപതുകളില്‍ 23 വയസ്സുകാരനായ സുന്ദരരാജന്‍ IPS തോപ്പിയുമായി നക്സല്‍ അരക്ഷിതാവസ്ഥ നിറഞ്ഞ പശ്ചിമബംഗാളിലെത്തി.പക്ഷെ വെറും ആറു വര്ഷം കൊണ്ട് സേനയുടെ ഉന്നതങ്ങളുടെ പടവുകള്‍ കയറാനുള്ള പടിക്കെട്ടുകള്‍ ഉപേക്ഷിച്ചു അദ്ദേഹംഅനന്തപുരിയിലേക്ക് മടങ്ങി. സുന്ദരരാജന്‍ പിന്നീടെന്നും പദ്മനാഭ ദാസനായി തുടര്‍ന്നു.മുന്‍ പ്രധാനമന്ത്രി ശ്രീമതി.ഇന്ദിരാഗാന്ധിയുടെസുരക്ഷാ സംഘത്തില്‍ അങ്ങമായിരിക്കേയാണ് ഇദ്ദേഹം ഐ പി എസ് വിടുന്നത്.തിരുവനന്തപുരം ലോ കോളേജ്,ലോ അക്കാദമി എന്നിവിടങ്ങളില്‍ ഗസ്റ്റ് ലക്ചര്‍ ആയി ഏറെക്കാലം തുടര്‍ന്ന ഇദ്ദേഹം സുപ്രീം കോടതിയില്‍ അഭിഭാഷകനായും പ്രാക്ടീസ് തുടര്‍ന്നു.നളിനീ നെറ്റോയുടെ കേസിലാണ് അദ്ദേഹം ഒടുവില്‍ ഗൌണ്‍ അണിഞ്ഞത്.
ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തില്‍ ആദ്യം എത്തി അവസാനം തിരിച്ചു പോവുന്ന ഭക്തനാണ് അദ്ദേഹം.പുലര്‍ച്ചെ ഉണര്‍ന്നു സാളഗ്രാമം കൊണ്ടുള്ള വൈഷ്ണവ പൂജയും കഴിഞ്ഞശേഷം ക്ഷേത്രത്തിലേക്കു പോകുന്നു.ആചാരങ്ങളില്‍ അണുകിട വ്യതിച്ചലിക്കാതിരുന്ന ഇദ്ദേഹം പക്ഷെ ജാതീയ ഉച്ചനീചത്വങ്ങള്‍ എന്നും എതിര്‍ത്തിരുന്നു.
അഡ്വക്കെറ്റ് ടി.പി.സുന്ദരരാജന്‍ 2000 ഡിസംബറില്‍ ഹൈക്കോടതിയില്‍ നല്‍കിയ ഹരജിയാണ് പിന്നീട് സുപ്രീം കോടതി വരെ എത്തിയത്. രാജകുടുംബതിന്നു ക്ഷേത്രത്തിലെ അധികാരം ചോദ്യം ചെയ്തു കൊണ്ടാണ് അദ്ദേഹത്തിന്റെ ഹരജി. ചിത്തിര തിരുനാള്‍ മഹാരാജാവോടുകൂടി രാജവാഴ്ച അവസാനിച്ചുവെന്നും ക്ഷേത്രം പൊതു സ്വത്താണെന്ന് ചൂണ്ടികാട്ടിയായിരുന്നു ഹരജി. ക്ഷേത്രത്തിനെതിരെ കീഴ്ക്കൊടതികളിലുള്ള കേസുകള്‍ റദ്ദാക്കണം എന്നാവശ്യപ്പെട്ട് 2010 ല്‍ ഉത്രാടം തിരുനാള്‍ മാര്തണ്ടവര്‍മ ഹൈക്കൊടതിയിലെത്തി.രണ്ടു കേസ്സുകളും ഒന്നിച്ച് പരിഗണിച്ച കോടതി ക്ഷേത്ര ഭരണം ട്രസ്ടിനോ പ്രത്യേക ദേവസ്വത്തിന്റെയോ കീഴിലാക്കണമെന്ന് ഉത്തരവ് ഇറക്കി.മൂന്നു മാസത്തിനകം ഇത് നടപ്പാക്കണമെന്ന നിര്‍ദേശവും ഉണ്ടായി. വിധിക്കെതിരെ രാജകുടുംബം സുപ്രീം കോടതിയെ സമീപിച്ചു.ക്ഷേത്ര ഭരണം ഏറ്റെടുക്കണമെന്ന ഹൈക്കോടതി വിധി സുപ്രീം കോടതി വിലക്കി.എന്നാല്‍ ക്ഷേത്ര നിലവറകള്‍ തുറന്നു പരിശോധിച്ച് ആസ്തി തിട്ടപ്പെടുത്തണമെന്നു ഉത്തരവിട്ടു.ഇതിനായി ഹൈക്കോടതിയില്‍ നിന്ന് വിരമിച്ച രണ്ടു ജഡ്ജിമാരടക്കം ഏഴംഗ കമ്മീഷനെ നിയോഗിച്ചു.ജൂണ്‍ 27 നു കമ്മീഷന്‍ ക്ഷേത്രത്തിലെത്തി കണക്കെടുപ്പ് ആരംഭിച്ചു.
അഡ്വക്കെറ്റ് ടി.പി.സുന്ദരരാജന്‍ 2011 ജൂലൈ 17 ഞായറാഴ്ച പുലര്‍ച്ചെ അന്തരിച്ചു.കേസ് തുടരുന്നു.
ക്ഷേത്ര സമ്പത്ത് എങ്ങനെ സൂക്ഷിക്കണം
ഡോക്ടര്‍ സി.വി.ആനന്ദബോസ് -കലാകൌമുദി-2011-ജൂലൈ 17. തുടരുന്നു.നിധിയുടെ പരിപാലയനത്തിന്നും വിലനിര്‍ണ്ണയത്തിന്നുമോപ്പം തന്നെ പരിഗണനയര്‍ഹിക്കുന്നതുമാണ് അവയുടെ സുരക്ഷ.
ക്ഷേത്ര സ്വത്തു ആരുടേത്-എന്ത് ചെയ്യണം -എവിടെ സൂക്ഷിക്കണം .
മഹാനിധിയുടെ വെളിപ്പെടലോടെ ഈ സ്വത്തു ആര്‍ക്കു അവകാശപ്പെട്ടത് ഇതിന്റെ ഉടമസ്ഥത വിനിയോഗം എന്നിവ സംബന്ധിച്ച ഉത്സാഹപൂര്‍ണമായ ചര്‍ച്ചകള്‍ ആഘോഷമാവുകയാണ്.
മഹാനിധിയുടെ വെളിപ്പെടലോടെ ഈ സ്വത്തു ആര്‍ക്കു അവകാശപ്പെട്ടത് ഇതിന്റെ ഉടമസ്ഥത വിനിയോഗം എന്നിവ സംബന്ധിച്ച ഉത്സാഹപൂര്‍ണമായ ചര്‍ച്ചകള്‍ ആഘോഷമാവുകയാണ്.
കലാകൌമുദി റിപ്പോര്‍ട്ടര്‍ ശ്രി. കെ. ബാലചന്ദ്രന്‍ എഴുതുന്നു.(2011 ജൂലൈ 17)
"നിലവറയിലെ വെളിപ്പെടുത്തലോടെ തിരുവിതാംകൂറിന്റെ എഴുതപ്പെടാത്ത ചരിത്രമാണ് അനാവരണം ചെയ്യപ്പെടാന്‍ പോവുന്നത്.കണ്ടെടുത്ത സ്വര്‍ണ നാണയങ്ങള്‍ പല രാജ്യങ്ങളില്‍നിന്നുമുള്ളതാണ്.അതിന്റെ പഴക്കം ഡി കാര്‍ബണ്‍ സമ്പ്രദായത്തിലൂടെ കണ്ടെത്താനാകും.കാലങ്ങളിലൂടെയുള്ള തിരുവിതാംകൂറിന്റെ വ്യാപാര സാംസ്കാരിക വിനിമയബന്ധങ്ങള്‍ കൂടി വെളിച്ചത്തില്‍ വരും.അങ്ങനെ സംഭവിക്കണമെങ്കില്‍ അവ നിലവരകളുടെ ഇരുട്ടില്‍ ഇരുന്നാല്‍ പോര വെളിച്ചം കാണണം."
ശ്രീ സുകുമാര്‍ അഴീകോട്.
ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തില്‍ നിന്നും കണ്ടെടുത്ത നിധിയുടെ ഉടമസ്ഥാവകാശം രാജ്യത്തിന്നാണ് എന്നും ഇത് സംബന്തിച്ചു ഭക്തന്മാരുടെ അഭിപ്രായ പ്രകടനത്തിന്നു സ്ഥാനമില്ലെന്ന് അദ്ദേഹം പറഞ്ഞു.ലഭിച്ച നിധിയില്‍ നിന്ന് ക്ഷേത്ര സംരക്ഷണത്തിന്നായി ഒരു പങ്ക് മാറ്റിവെക്കണം. രാജ്യത്തിന്റെ ധനം ഉപയോഗ ശൂന്യമായ രീതിയില്‍ സംഭരിച്ചു വെക്കുന്നത് രാജ്യത്തിന്നു നാശമുണ്ടാക്കും. സാമ്പത്തികമായും ധാര്‍മികമായും ഇത് തെറ്റാണ്.
മാര്‍ത്താണ്ടവര്‍മ
മാര്‍ത്താണ്ടവര്‍മ
ക്ഷേത്രത്തില്‍ നിന്ന് കണ്ടെടുത്ത നിധിശേഖരത്തില്‍ രാജകുടുംബതിന്നു ഉടമസ്ഥതയില്ലെന്ന് മാര്താണ്ടാവര്‍മ കോടതിയില്‍ ബോധിപ്പിച്ചു. എല്ലാം ശ്രി പദ്മനാഭസ്വാമിയുടെതാണെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. കണ്ടെടുത്ത സ്വര്‍ണ ശേഖരത്തിന്റെ സംരക്ഷനത്തിന്നു നാഷണല്‍ മ്യൂസിയത്തിന്റെയും സുപ്രീം കോടതി മ്യൂസിയത്തിന്റെയും ക്യുരട്ടരായ രാജേഷ് പ്രസാദിന്റെ പേര് അദ്ദേഹം നിര്‍ദേശിച്ചു.
സംസ്ഥാന സര്‍ക്കാര്‍
ശ്രി പത്മനാഭസ്വാമിക്ഷേത്രത്തില്‍ നിന്ന് കണ്ടെടുത്ത സ്വര്‍ണ ശേഖരത്തിന്റെ അവകാശം ക്ഷേത്രത്തിന്നാന്നു എന്നും അതില്‍ മറ്റാര്‍ക്കും അവകാശമില്ലെന്നും സംസ്ഥാന സര്‍ക്കാര്‍. കണ്ടെടുത്ത സ്വത്തുക്കള്‍ നിലവറകളില്‍ തന്നെ സൂക്ഷിക്കും. അവ മ്യൂസിയത്തിലേക്ക് മാറ്റെണ്ടതില്ല. രാജാക്കന്മാരുടെയും ഭക്തരുടെ സംഭാവനകളുമാണ് ഇത്. ക്ഷേത്രത്തിന്നു 24 മണിക്കൂറും കനത്ത സുരക്ഷ തന്നെയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. സുരക്ഷാ നടപടികള്‍ ശക്തിപ്പെടുത്തുന്നതിന്നു ബജറ്റില്‍ ഒരു കോടി രൂപ നീക്കിവേചിട്ടുന്ടെന്നു സര്‍ക്കാര്‍ കോടതിയെ അറിയിക്കും.
ശ്രി.എം.ജി.എസ്.നാരായണന്‍(മുന്‍ ചെയര്‍മാന്‍ ഇന്ത്യന്‍ കൌണ്‍സില്‍ ഫോര്‍ ഹിസ്റൊരിക്കല്‍ റിസര്‍ച്ച്-ചരിത്രകാരന്‍)
ഈ നിധി ശ്രിപത്മനാഭന്റെതാണ്.ഈ നിധി സാമൂഹ്യക്ഷേമത്തിന്നു ഉപയോഗിക്കുന്നതില്‍ തടസ്സമില്ലെങ്കിലും അതെങ്ങനെ ചിലവാക്കണമെന്നു തീരുമാനിക്കേണ്ടത് ക്ഷേത്രാധികാരികളും മുന്‍ തിരുവിതാംകൂര്‍ രാജാവുമാണ്.
സ്ഥാപിത താല്പര്യങ്ങള്‍ ബഹുജന മനസ്സുകളില്‍ ആശയക്കുഴപ്പങ്ങള്‍ സൃഷ്ടിക്കുന്നതിനെ പ്രതിരോധിച്ചുകൊണ്ട് , നിധി ശ്രീപത്മനാഭക്ഷേത്ര സ്വത്തു ആണെന്നുള്ള മുഖ്യമന്ത്രിയുടെ പ്രസ്താവം ശ്ലാഘനീയമാണ്.
പണ്ഡിതരെന്നും ചരിത്രകാരെന്നും സ്വയം മേനി നടിക്കുന്ന ചിലരുടെ അവകാശവാദങ്ങള്‍ രാഷ്ട്രീയവും മതപരവുമായ പക്ഷചിന്തയില്‍നിന്നും ബഹിര്‍ഗ്ഗമിക്കുന്നതാണ്.
നിധി ക്ഷേത്രത്തിന്റെതാണെന്ന് തെളിയിക്കുന്ന ചരിത്ര രേഖകള്‍ ലഭ്യമാണ്.ഇരുപതാം നൂറ്റാണ്ടിലെ ആദ്യവര്‍ഷങ്ങളില്‍ 'നാഗമയ്യ' തയ്യാറാക്കിയ 'ദി ട്രാവന്കൊര്‍ മാനുവല്‍' പറയുന്നത് -ക്ഷേത്ര ഭരണം കയ്യാളിയിരുന്നത് എട്ടരയോഗം എന്നറിയപ്പെടുന്ന സഭ ആയിരുന്നു എന്നാണു.
മാനുവലിലെ പ്രസക്ത ഭാഗങ്ങള്‍ ഉദ്ധരിച്ചു കൊണ്ട് അദ്ധേഹം പറയുന്നു. "അക്കാലത്ത് ക്ഷേത്രത്തിനു Rs.75000 ത്തിന്റെ വാര്‍ഷിക വരുമാനമുണ്ടായിരുന്നു.ക്ഷേത്ര ഭണ്ടാരങ്ങള്‍ അന്ന് സ്വര്‍ണവും അമൂല്യ കല്ലുകളുടെയും വമ്പിച്ച ശേഖരമായിരുന്നു എന്നാണ്..
ദുര്‍ബലരായ അയല്‍ രാജാക്കന്മാരെ യുദ്ധത്തില്‍ കീഴടക്കി ആ രാജ്യങ്ങളില്‍നിന്നും സ്വായത്ത മാക്കുന്ന വമ്പിച്ച സ്വത്തു പാപപരിഹാരമെന്നോണം രാജാക്കന്മാര്‍ ശ്രീ പട്മാനാഭന്നു കാണിക്കയായി സമര്‍പ്പിച്ചിരുന്നു.
അയല്‍ രാജാക്കന്മാരുമായി യുദ്ധത്തില്‍ ഏര്‍പ്പെടുക വഴി വന്നു ചേര്‍ന്നസ്വത്തും ക്ഷേത്രഭണ്ടാരത്തിലേക്ക് എത്തിപ്പെട്ടിരുന്നു എന്നത് കൊണ്ട് ക്ഷേത്ര സ്വത്തുക്കള്‍ ബഹുജനങ്ങളുടെതാണെന്നു പറയുന്നത് ശരിയായിരിക്കില്ല.
ക്ഷേത്രത്തില്‍ നിന്നും കണ്ടെടുത്ത നിധി 'The Indian Treasure Trove Act ' ന്റെ പരിധിയില്‍ വരും എന്നാ വാദത്തെ നിരാകരിച്ചു കൊണ്ട് 'ഉടമസ്ഥത അവകാശപ്പെടാത്ത വിലപിടിപ്പുള്ള വസ്തുക്കള്‍' മാത്രമേ ഈ നിയമത്തിന്റെ പരിധിയില്‍ വര്ര്‍ എന്നദ്ദേഹം പറയുന്നു.ക്ഷേത്ര സാമ്പത്ത് എന്നത് ക്ഷേത്രദേവത എന്ന നിയമസ്വത്വ(legal entity)ത്തിന്റെ വ്യക്തിപരമായ ഉടമസ്ഥതയിലുള്ളതാണ്. ആയതിനാല്‍ ക്ഷേത്രഭരണം കൈകാര്യം ചെയ്യുന്ന 'ചുമതലപ്പെടുത്തിയിരിക്കുന്ന ട്രസ്റ്റി'യാണ് ഈ സ്വത്തുക്കള്‍ എന്തുചെയ്യണമെന്ന് തീരുമാനിക്കേണ്ടത്.
കാഞ്ചി ശങ്കരാചാര്യ ജയേന്ദ്ര സരസ്വതി
ശ്രിപദ്മനാഭസ്വാമി ക്ഷേത്രത്തില്‍ നിന്നും കണ്ടെടുത്ത സ്വത്തുക്കളുടെയെല്ലാം പൂര്‍ണമായ ഉടമസ്ഥാവകാശം രാജകുടുംബത്തിന്നുള്ളതാണ്.രാജ്യം ശ്രീ പദ്മനാഭന്നു സമര്‍പിച്ച രാജ പരമ്പര തന്നെയായിരുന്നു ക്ഷേത്രത്തിന്‍റെ സൂക്ഷിപ്പുകാര്‍.ആയതിനാല്‍ ഇപ്പോള്‍ കണ്ടെത്തിയ സ്വത്തിന്റെ അവകാശികള്‍ അവര്‍ തന്നെയാണ്.
ഹിന്ദു ഐക്യ വേദി
ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിലെ സ്വത്തുക്കള്‍ കണ്ടെത്തുന്നതുസംബന്ധിച്ച് സുപ്രീംകോടതിയിലുള്ള കേസില്‍ ഹിന്ദു സംഘടനകള്‍ കക്ഷിചേരുമെന്ന് ഹിന്ദു ഐക്യവേദി ജനറല്‍ സെക്രട്ടറി കുമ്മനം രാജശേഖരന്‍ പറഞ്ഞു. ഹിന്ദു സംഘടനകളുടെ നേതൃയോഗതീരുമാനം പത്രസമ്മേളനത്തില്‍ വിശദീകരിക്കുകയായിരുന്നു അദ്ദേഹം.
ഹൈന്ദവ സംഘടനകളെ പ്രതിനിധീകരിച്ചു കേരള ക്ഷേത്ര സംരക്ഷണ സമിതിയാണ് കേസില്‍ കക്ഷിചേരുന്നത്. ശ്രീ പദ്മനാഭസ്വാമി ക്ഷേത്രനിലവറകളില്‍ നിന്ന് കണ്ടെത്തിയത് നിധികളോ പൊതുസ്വത്തോ അല്ല. നിലവറകളിലുള്ളത് ശ്രീപദ്മനാഭസ്വാമിയുടേത് മാത്രമാണ്. അതിനാല്‍ ഇവ പുരാവസ്തു വകുപ്പോ നാഷണല്‍ മ്യൂസിയമോ ഏറ്റെടുക്കാന്‍ അനുവദിക്കില്ല. ഇതിനായി ക്ഷേത്രവിശ്വാസികളുടെ ടെമ്പിള്‍ പാര്‍ലമെന്റ് വിളിച്ചുചേര്‍ക്കുമെന്നും കുമ്മനം പറഞ്ഞു.
ക്ഷേത്രനിലവറകളില്‍നിന്നും കണ്ടെത്തിയ പുരാവസ്തുമൂല്യമുള്ളവയും പൂജകള്‍ക്കായുള്ള ആഭരണങ്ങളും ക്ഷേത്രനിലവറകളില്‍ തന്നെ സംരക്ഷിക്കണം. അല്ലാതെയുള്ള ആഭരണങ്ങള്‍ കണ്ടെത്തി ക്ഷേത്രത്തിനുള്ളില്‍ പ്രദര്‍ശിപ്പിക്കണം. ഇതിലൂടെ ലഭിക്കുന്ന വരുമാനം വിശ്വാസികളുടെ ക്ഷേമത്തിന് വിനിയോഗിക്കണമെന്നും ശ്രീ കുമ്മനം രാജശേഖരന്‍ പറഞ്ഞു.
എണ്ണിത്തിട്ടപ്പെടുത്തിയവ സര്‍ക്കാരിലേക്കു മുതല്‍ക്കൂട്ടാന്‍ നടത്തുന്ന ഏതൊരു ശ്രമത്തെയും സര്‍വ്വശക്തിയുമുപയോഗിച്ച് ഹിന്ദുക്കള്‍ എതിര്‍ക്കും. അന്തര്‍ദേശീയ തലത്തില്‍ ശ്രീപദ്മനാഭ ഹിന്ദു യൂണിവേഴ്സിറ്റി സ്ഥാപിക്കുന്നതിനെക്കുറിച്ച് അധികൃതര്‍ ചര്‍ച്ചകള്‍ ആരംഭിക്കണമെന്നും കുമ്മനം രാജശേഖരന്‍ അഭിപ്രായപ്പെട്ടു.
ശ്രീ പി .പരമേശ്വരന്‍
ഏതായാലും കുടത്തില്‍ നിന്ന് ഭൂതം പുറത്തു കടന്നു.ഇനി ഈ ഭൂതത്തെ കൊണ്ട് സര്‍ഗാത്മകമായി എന്തൊക്കെ ചെയ്യാന്‍ കഴിയും എന്നാണ് നാം ആലോചിക്കേണ്ടത് .ക്ഷേത്രങ്ങളിലോ സനാതന ധര്‍മത്തിലോ വിശ്വാസമില്ലാത്ത ആളുകളുടെ അഭിപ്രായം ഈകാര്യത്തില്‍ പരിഗണിക്കേണ്ടതില്ല എന്ന് അദ്ദേഹം പറയുന്നു. ക്ഷേത്രാവശ്യങ്ങള്‍ക്കും ആചാരനുഷ്ടാനങ്ങള്‍ക്കുംആവശ്യമായ പൂജാസാധനങ്ങളും മറ്റും അതേപടി സംരക്ഷിക്കുകയും യഥാവിധി ഉപയോഗിക്കുകയും വേണം.
അമൂല്യവും അപൂര്‍വവും പുരാവസ്തു സങ്കല്പത്തില്‍ വരുന്നതുമായ വസ്തുക്കളെല്ലാം വിശേഷാവസരങ്ങളില്‍ ഭക്തര്‍ക്ക് ദര്‍ശനത്തിന്നുതകും വിധം ഭദ്രവും സുരക്ഷിതവുമായി ക്ഷേത്ര സങ്കേതത്തില്‍ തന്നെ സൂക്ഷിക്കണം. ഈ ഗണത്തില്‍ പെടാത്തതും വിലമതിക്കാവുന്നവയുമായ സ്വര്‍ണം, വെള്ളി, രത്നങ്ങള്‍ തുടങ്ങിയവ തുടര്‍ന്നും കല്ലറകളില്‍ നിലനിര്‍ത്താതെ പ്രയോജനകരമായ വിധത്തില്‍ ഉപയോഗിക്കണം.അടിസ്ഥാനപരമായ കാര്യം ക്ഷേത്രവും ക്ഷേത്രസ്വത്തുക്കളും ശ്രി പദ്മനാഭസ്വാമിക്കുള്ളതാണ്.ശ്രി പദ്മനാഭദാസന്മാരായ രാജാക്കന്മാര്‍ അവയുടെ ട്രസ്ടീയാണ്. അതുകൊണ്ട് സനാധന ധര്‍മത്തിന്റെയും ധര്‍മ വിശ്വാസികളുടെയും ക്ഷേത്രത്തിന്റെയും ക്ഷേമൈശ്വര്യതിന്നായി ഉണ്ടാക്കാന്‍ പോകുന്ന ഏതു സംവിധാനത്തിലും രാജകുടുംബത്തിന്നു നിര്‍ണായക സ്ഥാനം ഉണ്ടാവണം.അതില്‍ മാറ്റം വരാന്‍ പാടില്ല. ശ്രി പദ്മനാഭസ്വാമി കരുതിവെച്ചിട്ടുള്ള വിപുലമായ സമ്പത്തിന്റെ ഒരു ഭാഗം സനാതന ധര്‍മ പ്രചാരണാര്‍ത്ഥം വിനിയോഗിക്കണം.അതിന്നായി ശ്രി പദ്മനാഭസ്വാമി ക്ഷേത്രത്തെയും തിരുവന്തപുരത്തെയും കേന്ദ്രീകരിച്ച് ശ്രീപദ്മനാഭന്റെ പേരില്‍ ഒരു 'സനാതന വിശ്വവിധ്യാപീഠം 'എന്ന സ്ഥാപനത്തിന്നു രൂപം കൊടുക്കാവുന്നതാണ്.ഇതിനു ഉപോല്‍ബലകമായി അദ്ദേഹം തിരുപ്പതി ദേവസ്ഥാനം പ്രശസ്തമായ നിലയില്‍ നടത്തുന്ന സംസ്കൃത സര്‍വ്വകലാശാലയെ ചൂണ്ടിക്കാട്ടുന്നുണ്ട്.ലോകത്ത് ഇപ്പോള്‍ തന്നെ ഒന്നിലധികം ഇസ്ലാമിക,ക്രൈസ്തവ സര്‍വകലാശാലകള്‍ ഉണ്ടെന്നിരിക്കെ ശ്രി പദ്മനാഭസ്വാമി യുടെതായി ഒരു അന്തര്‍സര്‍വകലാശാല തുടങ്ങുന്നതിനു ഇതൊരു കീഴ്വഴക്കമായി കാണാവുന്നതാണ്.
ഇവിടെ ക്ഷേത്രസ്വത്തുക്കള്‍ ഉപയോഗിച്ച് മാത്രമാണ് ഇവ്വിധം സനാതന വിശ്വവിധ്യാപീഠം അടക്കമുള്ള ധാര്‍മിക പ്രവര്‍ത്തനങ്ങള്‍ നടത്തേണ്ടത് എന്നതുകൊണ്ട് തന്നെ മതനിഷേധികള്‍ക്കോ മതേതരവാദികള്‍ക്കോ ആശങ്കപ്പെടേണ്ടതില്ലല്ലോ..
എന്‍ എസ് എസ് (നായര്‍ സര്‍വീസ് സോസൈറ്റി )
ഗുരുവായൂര്‍ ക്ഷേത്ര മാതൃകയിലുള്ള ഭരണം ആണ് ശ്രി പദ്മനാഭസ്വാമിക്ഷേത്രസ്വത്തുക്കളുടെ സംരക്ഷണത്തിനും ക്ഷേത്രാഭിവൃദ്ധിക്കും വേണ്ടതെന്നു എന്‍ എസ് എസ് ജനറല്‍ സെക്രട്ടറി ശ്രീ ജി സുകുമാരന്‍ നായര്‍ അഭിപ്രായപ്പെടുന്നു.
CPIM നിലപാട് വ്യക്തമാവുന്നു.
ഈ പ്രശ്നത്തില്‍ പാര്‍ടി നിലപാട് വൈകി എന്നതില്‍ കഴമ്പില്ല.കേന്ദ്ര നേതൃത്വത്തിന്‍റെ സാന്നിധ്യത്തില്‍ ചര്‍ച്ച നടത്തി നിലപാട് നിശ്ചയിക്കാനാണ് തീരുമാനിച്ചത്.ഇപ്പോള്‍ ആ ചര്‍ച്ച നടന്നു.
ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിനു ഗുരുവായൂര്‍ മാതൃകയില്‍ തന്നെ, തിരുവിതാംകൂര്‍ രാജകുടുംബത്തിന്‍റെ പ്രതിനിധികളെ കൂടി, ഉള്‍പെടുത്തിയുള്ള ഭരണ സംവിധാനമാണ് അഭികാമ്യം.ഗുരുവായൂരില്‍(ഭരണ സമിതിയില്‍ സാമൂതിരിരാജാവും അംഗമാണ്) മാത്രമല്ല തിരുപ്പതി തുടങ്ങി ഒട്ടേറെ അതി പ്രശസ്ത ക്ഷേത്രങ്ങളിലും ഇത്തരം സംവിധാനം നല്ല നിലയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. സുപ്രീം കോടതി വിധിയുടെ കൂടി അടിസ്ഥാനത്തില്‍ അന്തിമ തീരുമാനം എടുക്കാവുന്നതാണ്.പാര്‍ടി സംസ്ഥാന കമ്മറ്റി തീരുമാനങ്ങള്‍ വിശദീകരിക്കുകയായിരുന്നു ശ്രീ പിണറായി വിജയന്‍..
ക്ഷേത്രത്തിലെ അമൂല്യമായ സമ്പത്ത് നഷ്‌ടപ്പെടാതെ സൂക്ഷിക്കുന്നതിനുള്ള സുരക്ഷാക്ക്രമീകരണങ്ങള്‍ ,അമൂല്യ വസ്തുക്കളുടെ അളവും മൂല്യവും കൃത്യമായി നിര്‍ണയിച്ച് രേഖപ്പെടുത്തി സൂക്ഷിക്കല്‍ ,ക്ഷേത്രത്തിന്റെയും ക്ഷേത്രസമ്പത്തിന്റയും ഭാവി മേല്‍നോട്ട സംവിധാനങ്ങള്‍ എന്തായിരിക്കണം എന്നിവയായിരിക്കണം മുഖ്യ വിഷയങ്ങള്‍.ഇതിന്നായി കോടതി നിര്‍ദ്ദേശത്തിന്റെ കൂടി വെളിച്ചത്തില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ആവശ്യമായ നടപടികള്‍ എടുക്കണം.ബി നിലവറ തുറക്കുന്നതുമായി ബന്ധപ്പെട്ട് നടത്തിയ ദേവപ്രശ്നവും ജ്യോതിഷികള്‍ നടത്തിയ അഭിപ്രായപ്രകടനങ്ങള്‍ പോലുള്ള അന്ധവിശ്വാസപ്രചാരണത്തിനു സഹായകമായ സമീപനം ആധുനിക സമൂഹത്തില്‍ നിരുല്‍സാഹപ്പെടുത്തണമെന്ന് പരമോന്നത നീതിപീഠംതന്നെ അഭിപ്രായപ്പെടുകയുണ്ടായി.
മതപരവും ആത്മീയവുമായആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന ക്ഷേത്രാചാര വിധി പ്രകാരമുള്ള സാമഗ്രികകള്‍ ക്ഷേത്രത്തില്‍ തന്നെ ആചാരപൂര്‍വംസൂക്ഷിക്കാനുള്ള സുരക്ഷ ക്രമീകരണങ്ങള്‍ സക്കാര്‍ ഏര്‍പ്പെടുത്തേണ്ടത് തന്നെയാണ്.
ക്ഷേത്ര സമ്പത്ത് എന്നത് ഭക്ത ജനങ്ങളുടെ കാണിക്കയും രാജ്യവ്യാപന വേളയില്‍ കീഴടക്കപ്പെട്ട പ്രദേശങ്ങളില്‍ നിന്നും വസൂലാക്കപ്പെട്ട സമ്പത്തും ജനങ്ങളില്‍ നിന്നും പലതരത്തില്‍ സമ്പാതിച്ചതും ഒക്കെ പെടും.ഇതൊക്കെ രാഷ്ട്രത്തിന്റെ പൊതു സമ്പത്താണ്.രാജകുടുംബത്തിന്റെ സ്വത്തു രാഷ്ട്ര സ്വത്താണ്.അതുകൊണ്ട് പദ്മനഭാസ്വാമി സ്വാമി ക്ഷേത്രത്തിലെ അമൂല്യ സ്വത്തു രാഷ്ട്രത്തിന്‍റെ സ്വത്താണ്.എങ്കിലും എല്ലാ വിഭാഗങ്ങളുടെയും അഭിപ്രായം കേട്ട് ജനാതിപത്യപരമായി ചര്‍ച്ച ചെയ്തു വേണം ഈ സമ്പത്ത് എന്ത് ചെയ്യണമെന്നു തീരുമാനിക്കാന്‍ അദ്ദേഹം തുടര്‍ന്നു പറഞ്ഞു.
ക്ഷേത്രത്തിന്റെ അറകളില്‍ നിന്നും കണ്ടെടുത്ത നിധി സര്‍ക്കാരിന്റെയും ജനങ്ങളുടെയുമാണ്.എന്നാല്‍ ഇത് സര്‍ക്കാര്‍ പദ്ധതി നിര്‍വഹണത്തിന് ഉള്ളതല്ല.ലോകത്തെമ്പാടും നിധികള്‍ വരും തലമുറകള്‍ക്കായി സൂക്ഷിച്ചു വെക്കുകയാണ് ചെയ്യുന്നത്.ഒരു ദേശിയ മ്യുസിയം നിര്‍മിച്ചു സംരക്ഷിക്കുകയാണ് വേണ്ടത്.
മാതൃഭുമി ദിനപ്പത്രം സപ്തംബര്‍ 22 വ്യാഴാഴ്ച്ച
ഇന്ത്യ യില്‍ ഒരു ക്ഷേത്രത്തിലെ ദേവത നിയമപരമായ ഒരു അസ്ഥിത്വമാണ്.സ്വത്തു കൈവശം വെക്കാനും കൈമാറാനുമുള്ള അവകാശമുണ്ട് നിയമപരമായ അസ്ഥിത്വങ്ങള്‍ക്ക്.ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിന്‍റെ സ്വത്ത് അവിടുത്തെ അധിദേവതയായ ശ്രീപട്മാനാഭന്റെതു തന്നെ ആണെന്ന് ഈ നിയമതത്വമനുസരിച്ച് നിസ്സംശയം പറയാം.ഈ സാഹചര്യത്തില്‍ ക്ഷേത്ര സ്വത്ത് രാഷ്ട്രതിന്റെതാണെന്നും എല്ലാ ജനങ്ങളുമായി ആലോചിച്ചു എന്ത് ചെയ്യണമെന്നു വാദിക്കുന്നത് യുക്തമോ ന്യായമോ അല്ല. ജനാധിപത്യ സംവിധാനങ്ങള്‍ വരുന്നതിനു മുന്‍പ് രാജഭരണങ്ങള്‍ നിയമാനുസരണം മതസ്ഥാപനങ്ങള്‍ക്ക് നല്‍കിയ സ്ഥാവര ജംഗമ വസ്തുക്കള്‍ പിന്നീട് തിരിച്ചെടുക്കുകയോ പൊതുസ്വത്തായി പ്രഖ്യാപിക്കുകയോ ചെയ്ത പാരമ്പര്യം ലോകത്തൊരിടത്തുമില്ല.
"ഇന്നത്തെ സ്ഥിതിയില്‍ രാജാവും സാധാരണ ജനം തന്നെ എന്ന നിലയില്‍ ഇത് പൊതു സ്വത്താണ് എന്ന് ശ്രീ പിണറായി വിജയന്‍ പറഞ്ഞത് പ്രത്യക്ഷത്തില്‍ തെറ്റല്ലെന്ന് തോന്നാമെങ്കിലും തെറ്റുതന്നെ.കാരണം നിയമത്തിന്റെ മുമ്പില്‍ ഇതൊരു ട്രസ്ടാണ്..എന്നാല്‍ 1949-നു ശേഷമുള്ള നിയമപ്രകാരം public trust owned by a family ആണ്."
അന്ന് തിരുവിതാംകൂറില്‍ മൂന്നു ഖജനാവുകള്‍ ഉണ്ടായിരുന്നു.ഒന്ന് സ്റ്റേറ്റ് ഖജനാവ്.മറ്റൊന്ന് ക്ഷേത്രത്തിലെ തിരു അറ ഭാണ്ടാരം.ഇത് കൂടാതെ ചെല്ലംവക എന്ന പേരില്‍ രാജാവിന് സ്വന്തമായൊരു ഖജനാവും. തിരുവിതാംകൂര്‍ രാജാവ് ത്രിപ്പടിദാനം നടത്തിയപ്പോള്‍ ഖജനാവിലെ സ്വത്താണ് അടിയറ വെച്ചത്.തിരു അറ ഭണ്ടാരതിന്നു ഒന്നും സംഭവിച്ചില്ല.തൃപ്പടി ദാനം നല്‍കിയ രാജ്യം ഇന്ത്യന്‍ യൂണിയനില്‍ ലയിച്ചപ്പോള്‍ ഖജനാവും പോയി. അന്ന് തിരു അറ ഭണ്ഡാരം നല്‍കാത്തതും വങ്ങാത്തതും അതിന്നുള്ള അവകാശം രാജകുടുംബത്തിന്നു ആയത് കൊണ്ട് തന്നെയാണ്.".
"'ജെ. രഘു' മാധ്യമം വാരിക"യില്‍ എഴുതുന്നു.
നാമിന്നു ജീവിക്കുന്നത് വിശ്വാസത്തിനു വിധേയമായ നിയമത്തിന്‍ കീഴിലല്ല ,മറിച്ചു നിയമത്തിനു വിധേയമായ വിശ്വാസത്തിനു കീഴിലാണ്.അതുകൊണ്ട്
സമകാലീനമായ ജനാധിപത്യ-നിയമവ്യവസ്ഥയുടെ മാനദണ്ഡങളുടെയും സംവര്‍ഗങളിലൂടെയും മാത്രമേ യഥാര്‍ത്ഥ പൌരജനങ്ങള്‍ക്ക് ക്ഷേത്രത്തിലെ നിധിയെക്കുറിച്ച് ചിന്തിക്കാനോ ചര്‍ച്ച ചെയ്യാനോ സാധിക്കൂ.ജനാധിപത്യം എന്നത് ബാഹ്യമായ നിയമച്ചട്ടക്കൂട് മാത്രമല്ല,ഒരു മൂല്യ വ്യവസ്ഥ കൂടിയാണ്.വൈയക്തികവും സാമൂഹികവുമായ മനുഷ്യാസ്തിത്വത്തിന്റെ ആധുനിക രൂപമാണ് ജനാധിപത്യം.തിരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്താനുള്ള സംവിധാനമായി മാത്രം ജനാധിപത്യത്തെ കാണുന്നവര്‍ തങ്ങളുടെ സ്വത്വത്തെ ഭൂതകാലത്തില്‍ നിന്നും വിടര്‍ത്താന്‍ വിസമ്മതിക്കുകയും 'പ്രജാസ്വത്വത്തിന്റെ അധമാവസ്തയിലേക്ക് അധ:പതിക്കുകയും ചെയ്യുന്നു. വ്യക്തിത്വശൂന്യമായ ,ശരീരത്തിന്റെ ആധുനികപൂര്‍വ ജൈവബോധത്തെയാണ് 'പ്രജാസ്വത്വ'മെന്നു നിര്‍വചിക്കുന്നത്.പ്രജാസ്വത്വത്തില്‍നിന്നും സ്വയം വിഛേദിക്കാത്ത വ്യക്തി ഭവശാസ്ത്രപരമായി നോക്കുമ്പോള്‍ സാമൂഹ്യമൃത്യു സംഭവിച്ച വ്യക്തിയാണ്.വ്യക്തിത്വം എന്നത് ജൈവശരീരത്തിന്റെ ഒരു സഹജ ഭാവമല്ല.ആധുനികവും ബോധപൂര്‍വവുമായ സാംസ്ക്കാരിക പ്രക്രിയയിലൂടെ സ്വയം നിര്‍മിച്ചെടുക്കുന്ന മൂല്യ-ഭാവുകത്വ ബോധമാണ്.
സുപ്രീം കോടതി നിയമിച്ച സമിതിയുടെ നേതൃത്വത്തില്‍ ക്ഷേത്രത്തിലെ രഹസ്യ അറകള്‍ തുറന്നപ്പോള്‍ പുറത്തുവന്നത് തിരുവിതാംകൂര്‍ രാജവംശത്തിന്റെ സവിശേഷമായ 'പൂഴ്ത്തിവെക്കല്‍' പാരമ്പര്യത്തെയാണ്.ലോകത്തിലെ മറ്റേതൊരു രാജ്യത്തിലും നിലവിലില്ലാതിരുന്ന ക്രൂരവും മനുഷ്യത്വരഹിതവുമായ അസംഖ്യം നികുതികളിലൂടെ സമാഹരിച്ച വരുമാനത്തിന്റെ സിംഹഭാഗവും രാജ്യപുരോഗതിക്ക് വിനിയോഗിക്കാതെ ശ്രീപട്മാനാഭന്നു കാണിക്കയായി സമര്‍പ്പിക്കുന്ന രീതിയാണ് തിരുവിതാംകൂര്‍ രാജാക്കന്മാര്‍ അവലംബിച്ചു പോന്നത്. ജനങ്ങളുടെ അധ്വാനഫലം ഇങ്ങനെ പദ്മനാഭക്ഷേത്രത്തിന്റെ കല്ലറകളില്‍ ശേഖരിച്ചു വെക്കുക എന്നത് 'രാജകീയ പൂഴ്ത്തിവെപ്പ് അല്ലാതെ മറ്റൊന്നുമല്ല.ഈ സമ്പത്തിന്‍റെ കൃത്യമായ ഉറവിടം-അന്യ രാജാക്കന്മാരുടെ സംഭാവനകള്‍,ഭക്തജനങ്ങളുടെ കാണിക്ക ,തിരുവനന്തപുരം രാജാക്കന്മാരുടെ കാണിക്ക -ഇത് എന്താണെന്ന് കണ്ടെത്തേണ്ടതാണ്.1936 ലെ ക്ഷേത്രവിളമ്പരത്തിന്നു മുന്‍പ് ക്ഷേത്രപ്രവേശം നിഷിദ്ധമായ തിരുവിതാംകൂറിലെ ബഹുഭുരിപക്ഷം വരുന്ന അവര്‍ണ വിഭാഗങ്ങള്‍ കാണിക്ക നല്‍കാന്‍ സാധ്യതയില്ല എന്നതിന് പ്രത്യേക തെളിവുകള്‍ ആവശ്യമില്ല.ഇവരെയൊക്കെ അധ്വാന-നികുതിധായകര്‍ എന്ന നിലയിലാണ് രാജഭരണം കണക്കാക്കിപ്പോന്നത്.സവര്‍ണരില്‍ പ്രമുഖ വിഭാഗമായ നായന്‍മാര്‍, ക്ഷേത്രസംബന്ധമായ കായികജോലികള്‍ക്കും പാറാവിനുമല്ലാതെ ,.കാര്യമായ പങ്കാളിത്തമില്ലാത്ത പദ്മനാഭസ്വാമി ക്ഷേത്രത്തിലേക്ക് വ്യാപകമായി കാണിക്ക നല്‍കുമെന്ന് കരുതാനുമാവില്ല.ബ്രാഹ്മണര്‍ ദാനങ്ങള്‍ സ്വീകരിക്കുകയല്ലാതെ നല്‍കാറില്ല.ഷോഡശദാനങ്ങള്‍ മുതല്‍ ഭോജനദാനം വരെയുള്ള വിവിധ ബ്രാഹ്മണ ദാനങ്ങള്‍ പ്രസിദ്ധമാണ്.ചുരുക്കത്തില്‍ ശ്രീ പദ്മനാഭക്ഷേത്രത്തിലേക്കുള്ള കാണിക്കയുടെ മുഖ്യ ഉറവിടം തിരുവിതാംകൂര്‍ രാജവംശമായിരുന്നു.അധസ്ഥിത- അവര്‍ണ- മുസ്ലിം- ക്രിസ്ത്യന്‍ ജനവിഭാഗങ്ങളില്‍നിന്നും ക്രൂരവും അധാര്‍മികവും അന്യായവുമായി പിരിച്ചെടുത്ത കരങ്ങളും അടിമപ്പണിയും ആണ് തിരുവിതാംകൂറിന്റെ വരുമാനം.ഈ വരുമാനമാണ് പോന്നുതമ്പുരാക്കന്മാര്‍ ക്ഷേത്രത്തിന്നു കാണിക്കയെന്ന പേരില്‍ സമര്‍പ്പിച്ചത്..
തിരുവിതാംകൂറിലെ ബഹുജനങ്ങളില്‍നിന്നും അപഹരിച്ചുണ്ടാക്കിയ സമ്പത്ത് -അത് തിരുവഭാരണമായാലും കിരീടമായാലും ചെങ്കോലായാലും അരപ്പട്ടയായാലും നാണയമായാലും തിരികെ പിടിക്കുകയെന്നത് ഇന്നത്തെ പൌര ജനങ്ങളുടെ ജനാധിപത്യ അവകാശമാണ്.ഒന്നാം ലോകയുദ്ധത്തിന്റെ കൊടും ക്ഷാമത്തിന്റെ നാളുകളില്‍ 6 ലക്ഷം മുടക്കിയാണ് മുറജപം നടത്തിയത്.
മുറജപത്തിന്റെ 56 നാളുകളില്‍ തിരുവനന്തപുരം പട്ടണം അക്ഷരാര്‍ത്ഥത്തില്‍ അധ:സ്ഥിതര്‍ക്ക് പ്രവേശനം നിരോധിച്ചിരുന്നു.ശ്രീവരാഹം,ശ്രീകന്റെശ്വരം(shreekandeswaram)തുടങ്ങിയ സമീപപ്രദേശങ്ങളില്‍ അധ:ക്രിതര്‍ സഞ്ചരിക്കുന്നത് നിരോധിച്ചിരുന്നു.ഒരു രാജവംശവും ഒരു ക്ഷേത്രവും എങ്ങനെ ജനദ്രോഹപരവും സാമൂഹിക വിരുദ്ധ സ്ഥാപനവുമാവുമെന്നാണ് ഇത് തെളിയിക്കുന്നത്.
പദ്മനാഭക്ഷേത്ര വിശ്വാസവും നിയമവും തമ്മിലും ഭരണകൂടവും തമ്മിലുള്ള സമകാലീക അതിര്‍വരമ്പുകളെക്കുറിച്ചു അറിവില്ലാത്തതുകൊണ്ടാണ് നിധി ക്ഷേത്രത്തിന്റെ എന്നമട്ടിലുള്ള അഭിപ്രായങ്ങള്‍ ഉണ്ടാകുന്നത്. ഇത്തരം അഭിപ്രായങ്ങള്‍ പ്രജകള്‍ക്കു മാത്രം പറയാവുന്ന ഒന്നാണ്.ക്ഷേത്രത്തെക്കുറിച്ച് മുഖ്യധാര മാധ്യമങ്ങളിലുടെ പ്രകാശിതമാവുന്ന അഭിപ്രായങ്ങള്‍,യഥാര്‍ത്ഥത്തില്‍ രാജവാഴ്ചക്കാലത്തെ ജനാഭിപ്രായങ്ങളുടെ വിഡംബനങ്ങള്‍ മാത്രമാണ്.അഭിപ്രായസ്വാതന്ത്രത്തിന്റെ പരിരക്ഷ പോലും ഈ പ്രജാശബ്ദങ്ങള്‍ അര്‍ഹിക്കുന്നില്ല.ഇവ അവഗണിക്കപ്പെടേണ്ടതും ആവശ്യമെങ്കില്‍ നിര്‍ദയം അടിച്ചമര്‍ പ്പെടേണ്ടതുമാണ്.
ശ്രീ പദ്മനാഭാക്ഷേത്രനിധിയെക്കുറിച്ചുള്ള മുഖ്യധാരാസംവാദം സൂചിപ്പിക്കുന്നത് സവര്‍ണ ഹൈന്ദവസാമൂഹികസ്മ്രുതിയുടെ അവിഛിന്നപാരമ്പര്യത്തെയാണ്.രാജവംശവുമായി ബന്ധപ്പെട്ട എന്തിനും ഒരു തരം ആരാധനാമനോഭാവവും ധര്‍മ്മരാജ്യനഷ്ടത്തെക്കുറിച്ചുള്ള ഗൃഹാതുരത്വവുമാണ് മുഖ്യധാര മലയാളി ഭാവുകത്വം പ്രദര്‍ശിപ്പിക്കുന്നത്. സാമൂഹത്തിലെ മഹാഭൂരിപക്ഷം വരുന്ന അധ:സ്ഥിതരെ സമ്പന്ധിച്ചിടത്തോളം ചൂഷണത്തിന്റെയും മര്‍ദ്ദനത്തിന്റെയും അപമാനത്തിന്റെയും പ്രഭവസ്ഥനമായിരുന്ന ഒരു രാജവംശത്തെക്കുറിച്ചുള്ള ഓര്‍മ്മകള്‍ ഗൃഹാതുരത്വം ഉണര്‍ത്തുന്ന സ്മൃതികളാകുന്നത് എന്തുകൊണ്ട്?അയിത്ത നിയമങ്ങള്‍ ലംഘിക്കുന്ന അധ:സ്ഥിതരെ തല്‍ക്ഷണം വധിക്കാന്‍ കല്പന നല്‍കിയിരുന്ന ,പൊതുനിരത്തില്‍ മാറുമറക്കുന്നഅധ:സ്ഥിത സ്ത്രീകള്‍ക്ക് ശിക്ഷ വിധിക്കുന്ന മുലക്കും തലക്കും നികുതി ഏര്‍പെടുത്തിയിരുന്ന രാജാക്കന്‍മാരെ പോന്നു തമ്പുരാക്കന്മാരാക്കുന്നത് അധ:സ്ഥിതരില്‍ നിന്നും അവരുടെ സ്മൃതികള്‍ പോലും അപഹരിക്കപ്പെടുന്നത് കൊണ്ടാണ്.ഈ രാജസ്മ്രുതി കേരളത്തിന്റെ പൊതുസ്മൃതി ആകുന്നതു ഭൂരിപക്ഷ ജനവിഭാഗങ്ങളെ അവരുടെ ഓര്‍മകളില്‍ നിന്ന് പോലും കുടിയിറക്കുന്നത് കൊണ്ടാണ്.
ഈ നിധിശേഖരത്തെ മലയാളികള്‍ വികാരപരമായി സമീപിക്കാന്‍ കാരണം അവര്‍ ആസൂത്രിത വിസ്മ്രുതിക്ക് വിധേയരായത് കൊണ്ടാണ്.കീഴാള ദ്രോഹതിന്നു ദിവ്യപരിവേഷം നല്‍കിയത് ഈ ക്ഷേത്രത്തെ മുന്‍നിര്‍ത്തിയാണ്.തിരുവിതാംകൂറിന്റെ നിയമങ്ങളും ശാസനകളും ശ്രീപദ്മനാഭനെ മുന്‍നിര്‍ത്തിയായിരുന്നു.രാജഭരണത്തിന്റെ ഭൌതികാധികാരത്തെ അത്മീയവല്‍ക്കരിക്കുകയും രാജഭരണം എന്നത് തന്നെ ദൈവ ഭരണമായി മാറുകയും ചെയ്തു.രാജാവില്‍ ദിവ്യത്വം കല്പിക്കുന്നത് പോലെ ദൈവത്തില്‍ ഭൌതികതയും കല്പിക്കുന്നു.ഈസ്റ്റ് ഇന്ത്യ കമ്പനിയുമായി ഒരു ഉടമ്പടിയിലെര്‍പ്പെടാന്‍ കഴിയും വിധം ശ്രീപദ്മനാഭനെ ഒരു നിയമവ്യക്തിത്വം ആക്കാന്‍ ഈ രാഷ്ട്രിയ മിത്തിന്നു സാധിക്കുന്നു.(രാജഭരണത്തിലെ നിയമവ്യക്തിത്വങ്ങള്‍ സ്വാഭാവികമായും ഇന്ത്യന്‍ ഭരണഘടന വരുന്നതോടെ റദ്ദാക്കപ്പെടുന്നു.)മധ്യകാല യുറോപ്യന്‍ രാഷ്ടീയ ദൈവശാസ്ത്രം ആവിഷ്കരിച്ച 'രാജാവിന്റെ ഇരട്ട ശരീരങ്ങള്‍ ' എന്നാ മിത്തിന്നു സമാനമാണ് പദ്മനാഭദാസ്യം. ദൈവത്തിന്നു തെറ്റ് സംഭവിക്കാന്‍ സാദ്ധ്യമല്ലാത്തതതുകൊണ്ട് രാജശാസനങ്ങള്‍ തെറ്റുകല്‍ക്കതീതമാകുന്നു.ബ്രിട്ടിഷാധിപത്യത്തോടെ സാവധാനമെങ്കിലും ഇവിടെ രൂപം കൊണ്ട ആധുനിക ഭരണസമ്പ്രദായങ്ങളും നീതിന്യായസംവിധാനവും സ്വാമിദ്രോഹത്തിന്റെ രാഷ്ട്രീയദൈവശാസ്ത്രത്തിന്നു മേല്‍ കനത്ത പ്രഹരമാണ് ഏല്‍പിച്ചത്.
ശ്രീമതി.പാര്‍വതി പവനന്‍(ദേശാഭിമാനി സെപ്തംബര്‍ 11- 2011) :
ശ്രീ പദ്മനാഭ ക്ഷേത്ര നിലവറകളില്‍നിന്നും കണ്ടെത്തിയ നിധി ശേഖരം തിരുവിതാംകൂര്‍ രാജാവ് നാട് ഭരിച്ചു സമ്പാദിച്ചതാണ്.അല്ലാതെ ശ്രീപട്മാനാഭാസ്വാമിയുടെ ദിവ്യ ശക്തികൊണ്ട് സ്വയംഭൂവായി ഉണ്ടായതല്ല ഡച്ചുമുദ്രയുള്ള സ്വര്‍ണനാണയങ്ങള്‍ അടങ്ങുന്ന നിധി.നാട്ടരച്ചന്റെ കാശ് നാട്ടുകാരില്‍നിന്നും നാട്ടില്‍ നിന്നും സ്വരൂപിച്ചതാണ്.തിരുവല്ല പോലുള്ള ചെറുകിട നാട്ടുരാജാക്കന്മാരെ നായര്‍ പടയാളികളെ ഉപയോഗിച്ച് കൊന്നും കീഴ്പ്പെടുത്തിയും ഉണ്ടാക്കിയതാന് താണ്ത നിധിശേഖരത്തിലുള്ളത്.
അന്താരാഷ്‌ട്ര വ്യാപാരത്തിലുടെ (പ്രധാനമായും കറുത്ത പോന്നു എന്ന കുരുമുളകിന്റെ )കൈവന്ന ചുങ്കവും നിധിയിലുണ്ട്.കാറ്റിനും കാശിന്നും ജാതിയും മതവും ഇല്ല.അറബിയുടെ കാശ് കൊണ്ട് നാട്ടില്‍ വന്നു ക്ഷേത്രം പോന്നു പൂശുന്ന ഹിന്ദു മതേതരമായ പൈസ തന്നെയാണ് ആരാധനാലയം നിലനിര്‍ത്താനും ഉപയോഗിക്കുന്നത്.ഹിന്ദുവിന്നു മാത്രമായി പണമുണ്ടാക്കാനാവില്ല.വിശ്വാസികള്‍ക്ക് മാത്രമായി പണമുണ്ടാക്കാനാവില്ല.അതുകൊണ്ട് പണം എവിടെനിന്നും കണ്ടെടുത്താലും മുഴുവന്‍ ജനങ്ങളുടെയും അഭ്യുദയത്തിന്നു ഉപയോഗിക്കണം.അല്ലാതെ മഹാരാജാക്കന്മാരുടെ അധീനതയില്‍ ഒരു ട്രസ്റ്റ് ഉപയോഗിച്ച് സംരക്ഷിക്കണമെന്നു പറയുന്നത് അസംബന്ധമാണ്.ഇപ്പോള്‍ സായി ബാബ ട്രസ്ടിന്നു സംഭവിച്ചതിനപ്പുറം എന്തെങ്കിലും ഇവിടെയും സംഭവിക്കുമെന്ന് തോന്നുന്നില്ല.
വയോജന സംരക്ഷണം,പ്രകൃതി സംരക്ഷണം എന്നീ മേഖലകളിലെല്ലാം പണമില്ലാതതുകൊണ്ട് അപരിഹാര്യമായി കിടക്കുമ്പോള്‍ സ്വിസ്സ് ബാങ്കുകളില്‍ കോടികള്‍ സുരക്ഷിതമായി സൂക്ഷിക്കുന്നവരെ തുറന്നു കാണിച്ചു ആ പണം കണ്ടെടുത്തു ജനക്ഷേമത്തിന്നു ഉപയോഗിക്കണം എന്ന് പറയുന്നവര്‍ ക്ഷേത്ര നിധിയില്‍ സൂക്ഷിക്കപ്പെട്ട ചരിത്രപരമായ പൊതുസ്വത്ത് എന്ന നിലയില്‍ കണക്കാക്കി ക്ഷേമത്തിന്നു ഉപയോഗിക്കാം എന്ന് എന്തുകൊണ്ട് പറയുന്നില്ല?
ക്ഷേത്ര നിധി പൊതുകാര്യങ്ങല്‍ക്കായി ഉപയോഗിക്കാം എന്നുള്ളതിന്നു കൊച്ചി രാജാവ് മാതൃക കാണിച്ചിട്ടുണ്ട്.പൂര്‍ണത്രയീ ക്ഷേത്രത്തിലെ ഉരുപ്പടികള്‍ ഉരുക്കി വിറ്റിട്ടാണ് റയില്‍വേ നിര്‍മാണ ഫണ്ട് കണ്ടെത്തിയത്.ഈ മാതൃക എന്തുകൊണ്ട് ഇനിയും കാണിച്ചുകൂട.നമ്മുടെ പിച്ചച്ചട്ടിയില്‍ നിന്നും ഒരു കോടിയെടുത്തു ഒന്നരലക്ഷം കോടി രൂപയുടെ നിധിക്ക് കാവല്‍ ഏര്‍പ്പെടുത്തുന്ന തുഗ്ലക്കിയന്‍ ഭരണനടപടികള്‍ ഒഴിവാക്കാനെങ്കിലും പദ്മനാഭനിധി പോതുജനക്ഷേമത്തിന്നു ഉപയോഗിക്കുന്നത് കൊണ്ട് സാധിക്കുമല്ലോ.
ശ്രീ സണ്ണി ജോസഫ് .മാള (ദേശാഭിമാനി വായനക്കാരന്‍)
നാനാ ജാതി മതസ്ഥരില്‍ നിന്നും കരമായോ,മാസില്‍പവറുപയോഗിച്ചോ നേടിയെടുത്തതായിരിക്കണം ഈ ഭീമമായ സ്വത്തില്‍ സിംഹഭാഗവും.ശ്രീപത്മനാഭാന്റെ ഈ ധനം ഭീകരരില്‍ നിന്നും മോഷ്ട്ടാക്കളില്‍ നിന്നും സംരക്ഷിക്കാന്‍ പൊതുജനങ്ങള്‍ നല്‍കുന്ന നികുതിപ്പണം ചിലവാക്കുന്നത് അക്ഷന്തവ്യമായ കുറ്റമാണ്.അത് സാമൂഹ്യ നീതിക്ക് ഒട്ടും ചേര്‍ന്നതല്ല.യാതൊരു പ്രയോജനവുമില്ലാതെ എത്രനാള്‍ ഇത് ഗവണ്‍മെന്‍റ് കാത്തു സൂക്ഷിക്കും?.കാലക്രമേണ ഇതെല്ലാം രാഷ്ട്രീയ -ബുറോക്രാറ്റ് മാഫിയകളുടെ ചിതലുകള്‍ തിന്നുതീര്‍ക്കുമെന്നു സംശയം വേണ്ട.ഏറ്റുമാനൂര്‍ ക്ഷേത്രത്തില്‍ കൂടുതല്‍ സംരക്ഷണം വേണമെന്ന് ആവശ്യം ഉയര്‍ന്നപ്പോള്‍ അന്നത്തെ മുഖ്യമന്ത്രി നായനാര്‍ ഉയര്‍ത്തിയ ചോദ്യം-'ഭഗവാന് എന്തിനാണ് പാറാവ്'-സര്‍ക്കാസത്തില്‍ പൊതിഞ്ഞ ഒരു കമണ്ട് ആയിരുന്നെങ്കിലും- ഇപ്പോഴും പ്രസക്തമാണ്.
നിധിയും നിലവറയിലെ സത്യങ്ങളും (രാധാകൃഷ്ണന്‍ എം ജി -പ്രത്യേക റിപ്പോര്‍ട്ട്( ഇന്ത്യ ററുഡെ -സപ്തംബര്‍ -21-2011)
പദ്മനാഭസ്വാമിക്ഷേത്രത്തിലെ ഈയിടെ തുറന്ന രഹസ്യ അറകളില്‍ നിന്നും വിലപിടിപ്പുള്ള വസ്തുക്കള്‍ കടത്തിയിരിക്കുന്നു എന്നാ ആരോപണത്തെ ചുറ്റിപ്പറ്റി വിവാദങ്ങള്‍ ശക്തമാകുകയാണ്.2008-ല്‍ തിരുവനന്തപുരം സബ്‌കോടതി നിയമിച്ച ഒരു രണ്ടംഗക്കമ്മീഷന്‍ സമര്‍പ്പിച്ച രഹസ്യ റിപ്പോര്‍ട്ട് അനുസരിച്ച് അറകളില്‍ സൂക്ഷിച്ചിട്ടുള്ള സ്വര്‍ണവും വെള്ളിയും കൊണ്ട് നിര്‍മിച്ച പല അമൂല്യ വസ്തുക്കളും നഷ്ട്ടപ്പെടുകയോ കേടാവുകയോ ചെയ്തിട്ടുണ്ട്. ഇവ കടത്തുന്നതില്‍ കയ്യുണ്ടെന്നു കരുതുന്ന ചില മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ പേരുകള്‍ പോലും ചില ക്ഷേത്ര ജീവനക്കാരുടെ സംഘടനകള്‍ വെളിപ്പെടുത്തിയിട്ടുണ്ട്."ഉയര്‍ന്ന സ്ഥാനങ്ങളിലുള്ളവര്‍ക്കും രാജകുടുംബത്തിന്നും ഞങ്ങള്‍ പരാതി നല്‍കിയിട്ടുണ്ട്.പക്ഷെ ഒരു നടപടിയും സ്വീകരിക്കുകയുണ്ടായില്ല."ഐ എന്‍ ടി യു സി ക്കാരുടെ ക്ഷേത്ര ജീവനക്കാരുടെ യുണിയന്‍ നേതാവ് മണക്കാട് ചന്ദ്രന്‍കുട്ടി പറയുന്നു. എന്നാല്‍ ഈ പരാതികള്‍ ക്ഷേത്രത്തിന്റെ രക്ഷാധികാരിയും ഭരണകര്‍ത്താവുമായ രാജകുടുംബമോ പോലീസോ ഗൌരവമായി എടുത്തിട്ടില്ല.
നിലവറകളില്‍ നിന്നും അമൂല്യ വസ്തുക്കള്‍ നക്ഷപ്പെട്ടതിനെതിരെ മുന്‍ മുഖ്യമന്ത്രി.ശ്രീ അച്ചുതാനന്ദന്‍ രാജകുടുംബത്തെ നേരിട്ട് കുറ്റപ്പെടുത്തിയിട്ടുണ്ട്.ക്ഷേത്ര സമ്പത്ത് തട്ടിയെടുക്കുന്നതില്‍ രാജകുടുംബാങ്ങങ്ങളും കൂട്ടുനിന്നിട്ടുണ്ടെന്ന് അദ്ദേഹം ആരോപിച്ചു.നിലവറകള്‍ തുറക്കുന്നത് രാജകുടുംബാങ്ങങ്ങള്‍ തടസ്സപ്പെടുത്തിയെന്നു സുപ്രീം കോടതിയും നിരീക്ഷിച്ചിട്ടുണ്ട്.
ബിന്ദു ഗോപിനാഥ്-സമകാലിക മലയാളം- ഓണപ്പതിപ്പ് -2011
1811 ല്‍ തിരുവിതാംകൂറിലെ എല്ലാ ക്ഷേത്രങ്ങളും രാജഭരണത്തിന്‍ കീഴിലായി. ലാന്‍ഡ് റവന്യൂ ഡിപ്പാര്‍ട്ട്മെന്റ് സ്ഥാപിച്ച് അതത് ക്ഷേത്ര ങ്ങളുടെ ഭരണം നടത്തി.റവന്യൂ വര്‍ധിപ്പിക്കാന്‍ ബ്രിട്ടിഷ്കാര്‍ നടത്തിയ അടവായിരുന്നു അത്.വിവിധ വകുപ്പുകള്‍ ക്ഷേത്രത്തില്‍ നിന്നും ലക്ഷക്കണക്കിനു രൂപ കടമെടുത്തതായി രേഖകളുണ്ട്.അന്നുമുതല്‍ ഫലത്തില്‍ ക്ഷേത്രം പൊതുസ്വത്തായി മാറി.ക്ഷേത്രത്തില്‍ ട്രസ്ടിയായി പ്രവര്‍ത്തിക്കുന്നത് രാജാവ് തന്നെയായിരിക്കും എന്ന് കൊച്ചിന്‍-ട്രാവന്‍കൂര്‍ ആക്ട്-വ്യക്തമാക്കുന്നുണ്ട്.രാജാവും രാജഭരണവും ഇല്ലാതായതോടെ സ്വാഭാവികമായും ക്ഷേത്രം ജനകീയ സര്‍ക്കാരിന്റെതായിത്തീരുന്നു. കാലത്തിന്റെ കുത്തൊഴുക്കില്‍ അനിവാര്യമായ മാറ്റങ്ങള്‍ മാത്രമേ ഈ മഹാക്ഷേത്രത്തിന്നും സംഭവിക്കുന്നുള്ളൂ.പതീററാണ്ടുകളായി നിലനിന്നുപോരുന്ന വിശ്വാസപ്രമാണങ്ങള്‍ കടപുഴകുമ്പോള്‍ ഉണ്ടാകുന്ന ആഘാതങ്ങള്‍ ഇവിടെയും സംഭവിക്കാം.ചരിത്രത്തിന്റെ താളുകള്‍ അതും നിസ്സംഗതയോടെ അതും രേഖപ്പെടുത്തും.
-രാജ പ്രദീപ് വര്‍മ ,തിരുവനന്ദപുരം.
സാംസ്കാരികകേരളത്തെ ക്ഷേത്രസംസ്കാരത്തില്‍നിന്നും നാശത്തിലേക്ക് നയിച്ചവര്‍ ഗുരുവായൂര്‍ ക്ഷേത്രഭരണം കൈയാളിയപ്പോള്‍
ഉണ്ടായ മാറ്റം ഗുരുവായൂര്‍ ക്ഷേത്രം ഒരു ബിസിനസ്സ് സ്ഥാപനമാക്കി മാറ്റുകയാണുണ്ടായത്.പൂജാവിധിയുടെ അന്തിമ വാക്ക് തന്ത്രിയുടെതാണ് എന്നിരിക്കെ 'ഉദയാസ്തമയ പൂജ ഒന്നിലധികമാകാംഎന്നു തന്ത്രിയെ ധിക്കരിച്ചു കൊണ്ടെടുത്ത ദേവസ്വത്തിന്റെ തീരുമാനം അതിനുദാഹരണമാണ്.
മാര്‍ക്സിസ്റ്റ് പാര്‍ടിയുടെ കൊടിക്കണക്കിന്നു രൂപയുടെ സ്വത്തുക്കള്‍ അവര്‍ പറയുന്ന ജനങ്ങളില്‍നിന്നു പിരിചെടുത്തതും ഫാരിസ് അബൂബക്കരെപ്പോലുള്ള മുതലാളിമാരെ സേവിച്ചെടുത്തതുമാണല്ലോ?പാവപ്പെട്ടവരുടെ കണ്ണില്‍ പൊടിയിട്ട് നേടിയ ഈ പൊതുസ്വത്തുക്കള്‍ പാവപ്പെട്ട ജനങ്ങള്‍ക്ക് വീതിച്ചു കൊടുക്കാമോ?
പരിണിതപ്രജ്ഞരായ സാമൂഹിക സാംസ്കാരിക രാഷ്ട്രീയ നായകന്മാരുടെയും മാധ്യമങ്ങളുടേയും വായനക്കാരുടെയും മലയാള മാധ്യമങ്ങളിലുടെ പ്രകാശിതമായ അഭിപ്രായങ്ങളും ആശങ്കകളുമാണ് മേലുദ്ധരിക്കപ്പെട്ട പ്രസ്ഥാവങ്ങള്‍.
ഇന്റര്‍നെററ് കൂത്താടികളുടെ ക്ഷിപ്രവും വന്യവുമായ നിലവിളികളെ വെറുതെ വിടുക. ചിലരില്‍നിന്നെങ്കിലും ക്രോധതിന്നടിപ്പെട്ടെന്നപോലെ പരുഷമായ ഉദീരണങ്ങള്‍ ഉണ്ടായെങ്കിലും പക്വമായ ഭഹിസ്ഫുരണങ്ങളാണ് മുഖ്യധാര രാഷ്ട്രീയനേതൃത്വങ്ങളില്‍ നിന്നും ഉണ്ടായത്.വോട്ടുപെട്ടി രാഷ്ട്രീയത്തില്‍ കണ്ണ് വെച്ചുകൊണ്ടുള്ള, പൊതുതൃപ്തി ലക്‌ഷ്യം വെച്ചുള്ള, ആരെയൊക്കെയോ ഭയപ്പെടാനുള്ളത് പോലുള്ള നിര്‍ദ്ദോഷമായ അഭിപ്രായകടനങ്ങളെന്നു അപക്വമതികള്‍ക്ക് പുരപ്പുറത്തിരുന്ന് വിളിച്ചുകൂവാമെങ്ങിലും മിതത്വം തികച്ചും ഭൂഷണമായി.
അന്താരാഷ്‌ട്ര വ്യാപാരത്തിലുടെയും മറ്റും ആര്‍ജ്ജിച്ച പോലെത്തന്നെ ,അതത് കാലത്ത് രാജഭരണം രാജ്യത്തുനിന്നും പിരിച്ചെടുത്ത നികുതികളും മറ്റു വരുമാന സ്രോതസ്സുകളും തന്നെയായിരിക്കും നിലവറകളിലെ സമ്പത്തിന്നാധാരം.പ്രത്യക്ഷമായും നികുതിദായകര്‍ എണ്ണത്തില്‍ തുച്ചമായ പ്രഭുക്കളും ഭൂസ്വാമിമാരും ഒക്കെയാകാം.അവരെ നികുതിദായകരാക്കുന്നത് അന്നത്തെ ബഹുഭൂരിപക്ഷം വരുന്ന സവര്‍ണ്ണരും അവര്‍ണ്ണരും വിവിധമതസ്തരും ഒക്കെയായ അധ്വാനിക്കുന്ന ജനവിഭാഗമാണെന്നതില്‍ തര്‍ക്കമുണ്ടാവില്ല.ഇതില്‍ പാറാവുകാരും പല്ലക്കുകാരും പെടും.ഒരുതുണ്ട് ഭൂമി സ്വന്തമായില്ലാത്തവര്‍ നേരിട്ട് നികുതി നല്കുന്നില്ലെങ്ങിലും അവരുടെ അധ്വാനമാണ് രാജ്യപുരോഗതിക്കവര്‍ നല്‍കുന്ന നികുതി. രാജ്യവ്യവഹാരത്തിന്റെ പടിക്കപ്പുറത്തു നടയിരുത്തപ്പെട്ടവരും ജനാതിപത്ത്യാവകാശങ്ങള്‍ അചിന്ത്യവുമായ ഈ ജനവിഭാഗത്തിന്റെ ചോരക്കും നീരിനും മേലെയാണ് രാജാധികാരം പടുത്തുയര്‍ത്തപ്പെട്ടിട്ടുള്ളത്. അതിനാല്‍ രാജാവ് ഇവരുടെ സ്വത്തു സംരക്ഷകനും വഴികാട്ടിയുമായി ഭവിക്കുന്നു. രാജഭരണത്തില്‍ ഇക്കൂട്ടര്‍ക്ക് ജോലിക്ക് കൂലി എന്ന ഏര്‍പ്പാട് തന്നെ ആധുനിക കാലത്താണ് ഏര്‍പ്പെടുത്തുന്നത്.താജ്മഹല്‍ നിര്‍മ്മിച്ച ശില്പിക്കോ തൊഴിലാളികള്‍ക്കോ തുടര്‍ന്നും ഈ സൌധത്തിലവകാശം ഉന്നയിക്കാമോ ,വീട് നിര്‍മ്മാണത്തില്‍ സഹകരിച്ച ആശാരിക്കും,കല്പണിക്കാരനും വീടിനു അവകാശം ഉന്നയിക്കാമോ എന്ന രീതിയിലുള്ള തര്‍ക്കം എന്തുമാത്രം പരിഹാസ്യമാണ്..രാജഭരണം അവസാനിച്ചതോടെ ജനാധിപത്യത്തില്‍ പ്രത്യേക അവകാശങ്ങളൊന്നും നിലനില്‍ക്കാത്ത രാജാവും പ്രജകളും ഒരൊറ്റ സ്വത്വമായിത്തീരുകയാണ് എന്നത് വിസ്മരിച്ചുകൂടാ..
ഇന്ത്യ യില്‍ ഒരു ക്ഷേത്രത്തിലെ ദേവത നിയമപരമായ ഒരു അസ്ഥിത്വമാണ്.അക്കണക്കിന്നു ശ്രീ പത്മനാഭസ്വാമിക്ക് സ്വത്തു ക്രയവിക്രയത്തിന്നു അവകാശമുണ്ട്..ആയതിനാല്‍ ഇത് പൊതുസ്വത്താണെന്നുള്ള തരത്തിലുള്ള ചര്‍ച്ച യുക്തിഭദ്രമല്ല എന്ന വാദം പ്രബലമാണ്. എന്നാല്‍ . രാജഭരണത്തില്‍ കീഴിലാണ് ശ്രീ പത്മനാഭാനെന്ന ഭൌധിക സ്വത്വം പ്രസക്തമാവുന്നത്. രാജഭരണം പോയതോടെ ഈ യുക്തി കാലഹരണപ്പെടുന്നു.ക്ഷേത്ര സ്വത്തുക്കള്‍ ജനകീയ സര്കാരിന്റെതാകുന്നു.ക്ഷേത്ര ഭണ്ഡാരത്തില്‍ നിന്നും കടമെടുക്കാമെങ്കില്‍ അത് പൊതു സ്വത്താവുകയാണല്ലോ.ക്ഷേത്ര നിധി പോതുകാര്യങ്ങല്‍ക്കായി ഉപയോഗിക്കാം എന്നുള്ളതിന്നു കൊച്ചി രാജാവ് മാതൃക കാണിച്ചിട്ടുണ്ട്.ശ്രീമതി പാര്‍വതിപവനന്റെ അഭിപ്രായം ഇവിടെ ശ്രധേയമാകുകയാണ്.അവര്‍ ചോദിക്കുന്നു.പൂര്‍ണത്രയീ ക്ഷേത്രത്തിലെ ഉരുപ്പടികള്‍ ഉരുക്കി വിറ്റിട്ടാണ് റയില്‍വേ നിര്‍മാണ ഫണ്ട് കണ്ടെത്തിയത്.ഈ മാതൃക എന്തുകൊണ്ട് ഇനിയും കാണിച്ചുകൂടാ.
ശ്രീ പത്മനാഭാക്ഷേത്ര ഭരണം നിര്‍വഹിക്കപ്പെടുന്നത് 1949-നു ശേഷമുള്ള നിയമപ്രകാരം public trust owned by a family ആയാണ്. ഇക്കാര്യത്തില്‍ നിയമപരമായ കൃത്യത ഇനിയും വരേണ്ടതുണ്ട്.നിയമമാണ് ഇക്കാര്യത്തില്‍ അവസാനതീരുമാനമെടുക്കേണ്ടത്.'പ്രജാസ്വത്വ'ത്തിന്നടിമാപ്പെടാതെ കാലഘട്ടം ആവശ്യപ്പെടുന്നതിന്നനുസരിച്ച് ആധുനിക പൌരന് തന്റെ അഭിപ്രായങ്ങളും വിശ്വാസങ്ങളും സ്വയം ക്രമീകരിക്കേണ്ടതുകൂടിയുണ്ട്.
'രാഷ്ട്രീയ-ഉദ്യോഗസ്ഥ മാഫിയകളുടെ ചിതലുകള്‍' ക്രമേണ ശ്രീ പത്മനാഭ സമ്പത്തും തിന്നുതീര്‍ക്കുമെന്ന ഭയമാണ് ജനങ്ങള്‍ക്ക് ജനാധിപത്യ സര്‍ക്കാരുകളില്‍ വിശ്വാസം നഷ്ടപ്പെടുത്തുന്നത്.ജനാധിപത്യാവകാശങ്ങള്‍ യഥേഷ്ടം അനുഭവിക്കുമ്പോള്‍ തന്നെ ജനാധിപത്യ സ്ഥാപനങ്ങളെ അവജ്ഞയോടെ സമീപിക്കുക എന്നത് മലയാളികളുടെ പുത്തന്‍ ഭാവുകത്വമാവുകയാണ്.
പൊതുസ്വത്ത് എന്നാല്‍ സമ്പത്തു ആളോഹരിക്കണക്കില്‍ നയപ്പൈസ കണക്കാക്കി ജനങ്ങള്‍ക്കിടയില്‍ വിതരണം ചെയ്യപ്പെടെണ്ടാതാണ് എന്നല്ല അര്‍ഥം.പൊതുസ്വത്ത് എഥേഷ്ടം ആര്‍ക്കും മേഞ്ഞു നടക്കാനുമുള്ളതല്ല.
സമൂഹ പുരോഗതിക്കായി ജനനന്മക്കായി ഉപയോഗപ്പെടെണ്ടതാണ് ഏതു നീക്കിയിരിപ്പും. അപ്പ്രകാരം ചെയ്യുന്നതായിരിക്കും ദൈവേഛയും.അത് തന്നെയായിരിക്കാം മഹാരാജാക്കന്മാര്‍ കാംക്ഷിച്ചതും.
അങ്ങനെ നഗരത്തിന്റെ അഴുക്കില്‍ ഒരു കടങ്കഥ പോലെ ശ്രീപദ്മനാഭന്‍ പള്ളിയുറക്കത്തിലാണ്.